|    Nov 25 Sat, 2017 1:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മന്ത്രിഭര്‍ത്താവ് ദലിത് യുവതിയെ മര്‍ദിച്ചെന്ന വാര്‍ത്ത : നിയമ നടപടിയെന്ന് സിപിഎം

Published : 12th August 2017 | Posted By: fsq

 

കണ്ണൂര്‍/തിരുവനന്തപുരം: മന്ത്രിയുടെ ഭര്‍ത്താവ് പാര്‍ട്ടി പ്രവര്‍ത്തകയായ ദലിത് യുവതിയെ മര്‍ദിച്ചെന്നു ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും അത്തരമൊരു പരാതി പാര്‍ട്ടിക്കു ലഭിച്ചിട്ടില്ലെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടു പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം മാത്രമാണ് മട്ടന്നൂരില്‍ നടന്നത്. മര്‍ദിച്ചെന്നു കാണിച്ചു താന്‍ പാര്‍ട്ടിക്കോ പോലിസിനോ പരാതി നല്‍കിയിട്ടില്ലെന്ന് യുവതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലോ പോലിസിലോ അത്തരമൊരു പരാതി കിട്ടിയിട്ടില്ല. ദലിത് യുവതിയായ പാര്‍ട്ടി പ്രവര്‍ത്തകയെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്‌കരന്‍ മര്‍ദിച്ചെന്നാണ് രണ്ടു പത്രങ്ങള്‍ ഇന്നലെ വാര്‍ത്ത നല്‍കിയത്. തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു. അതേസമയം, മന്ത്രിയുടെ ഭര്‍ത്താവ് തന്നെ മര്‍ദിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മട്ടന്നൂര്‍ നഗരസഭയിലെ സിപിഎം മുന്‍ കൗണ്‍സിലറും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പഴശ്ശി സൗത്ത് വില്ലേജ് സെക്രട്ടറിയുമായ ഷീല രാജന്‍ സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.  അതേസമയം,  ദലിത് യുവതിയെ പാര്‍ട്ടി നേതാവ് കൈയേറ്റം ചെയ്‌തെന്ന വാര്‍ത്ത വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെ ന്ന് മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക