|    Jan 23 Mon, 2017 4:17 pm

മന്ത്രിക്കൊപ്പമുള്ള മീനാക്ഷിയുടെ ചിത്രം കണ്ടത് 4.7 ലക്ഷം പേര്‍

Published : 14th November 2015 | Posted By: SMR

meenakshiതിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിനൊപ്പമുള്ള നാലാം ക്ലാസുകാരി മീനാക്ഷിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ തരംഗമായി. വ്യാഴാഴ്ച രാത്രിയില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇന്നലെ വൈകീട്ട് നാലിനുമുമ്പ് 4,70,133 പേര്‍ കണ്ടുകഴിഞ്ഞു.
മണക്കാട് ഗവ. ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ മീനാക്ഷിയുടെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു വിദ്യാഭ്യാസ മന്ത്രിക്കൊപ്പം ഒരു ഫോട്ടോ എടുക്കുകയെന്നത്. ഈ ആഗ്രഹം സഫലീകരിക്കാന്‍ മണക്കാട് ഗവ. വിഎച്ച്എസ്എസിലെ അധ്യാപികയായ മാതാവ് രജിത കുമാരിയെയും കൂട്ടി മീനാക്ഷി വ്യാഴാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേംബറിലെത്തുകയായിരുന്നു. മീനാക്ഷിയുടെ ആഗ്രഹം അറിഞ്ഞ ഉടന്‍ മന്ത്രി അവളെ അടുത്തു നിര്‍ത്തി രജിതകുമാരിയുടെ മൊബൈല്‍ ഫോണ്‍ കൊണ്ട് ഫോട്ടോ എടുപ്പിച്ചു.
രജിതകുമാരി മന്ത്രിയുടെ ഓഫിസിലേക്ക് അയച്ച ഫോട്ടോ വിദ്യാഭ്യാസമന്ത്രി ‘എന്നെ ഇന്ന് ഓഫിസില്‍ സന്ദര്‍ശിച്ച കൊച്ചുമിടുക്കി’ എന്ന അടിക്കുറിപ്പോടെ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക