|    Jun 24 Sun, 2018 2:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മന്ത്രിക്കും മുന്‍ സ്പീക്കര്‍ക്കും എതിരേ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി

Published : 5th May 2017 | Posted By: fsq

 

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനുമെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ സ്പീക്കര്‍ക്ക് പരാതിനല്‍കി. നിയമസഭാംഗമായ തനിക്കെതിരേ അപകീര്‍ത്തികരമായ തരത്തില്‍ പത്രസമ്മേളനങ്ങള്‍ നടത്തി പൊതുജനമധ്യത്തില്‍ എന്നെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍സ്പീക്കറുമായ കെ രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സേവ്യര്‍ ചിറ്റിലപ്പള്ളി, എ എസ് കുട്ടി എന്നിവര്‍ക്കെതിരെയും ഹൈക്കോടതിയില്‍ എനിക്കെതിരേ കള്ളസത്യവാങ്മൂലം നല്‍കിയ അടാട്ട് ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികളായ ബ്ലിസണ്‍ സി ഡേവിസ്, ഷൈന്‍ എം ഷാ, ഷാലി ടി നാരായണന്‍, എനിക്കെതിരേ സഹകരണവകുപ്പ് അന്വേഷണം നടത്തിയിട്ടില്ലെന്ന തെറ്റായ വിവരം നിയമസഭയില്‍ മറുപടിയായ നല്‍കിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു. തന്നോടുള്ള വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യം തീര്‍ക്കുന്നതിന് പത്രങ്ങളിലും പൊതുജനമധ്യത്തിലും ഹൈക്കോടതിയിലും നിയമസഭയിലും തെറ്റായ വിവരങ്ങള്‍ നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss