|    Dec 12 Wed, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മനോഹര്‍ പരീക്കറുടെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപിപ്പിക്കുമെന്ന്

Published : 24th November 2018 | Posted By: kasim kzm

പനാജി: ചികില്‍സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടികള്‍ വ്യാപിപ്പിക്കുമെന്നു സമരക്കാര്‍. രാജിയാവശ്യപ്പെട്ട് നവംബര്‍ 21ന് പരീക്കറുടെ വീട്ടിലേക്ക് നൂറുകണക്കിനാളുകള്‍ മാര്‍ച്ച് നടത്തിയിരുന്നു.
വിഷയത്തില്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ നിഷ്‌ക്രിയത്വം കാണിക്കുകയാണെന്നും സമരം കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും സമരക്കാര്‍ വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒമ്പതു മാസമായി പരീക്കര്‍ അസുഖബാധിതനാണ്. ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടാതെ നോക്കിനില്‍ക്കുകയാണെന്നും സമരത്തിനു നേതൃത്വം നല്‍കുന്ന ഐറിസ് റോഡ്രിഗസ് പറഞ്ഞു. അടുത്ത ദിവസം മുതല്‍ പരീക്കര്‍ മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്നും ഗവര്‍ണറുടെ നിഷ്‌ക്രിയത്വം കൂടി പ്രതിഷേധത്തില്‍ വിഷയമായെത്തുമെന്നും റോഡ്രിഗസ് കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും അതിനാല്‍ ഉടനെത്തന്നെ പരീക്കര്‍ രാജിവയ്ക്കണമെന്നും സമരക്കാര്‍ മാര്‍ച്ചില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളായ കോ ണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവയുടെ പിന്തുണയും സമരക്കാര്‍ക്കുണ്ടായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഒമ്പതു മാസമായി പരീക്കര്‍ സംസ്ഥാന ഭരണത്തില്‍ നിന്നു മാറിനില്‍ക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss