|    Jan 19 Fri, 2018 11:03 pm

മനോരോഗികളായ ദമ്പതികള്‍ രണ്ടു പോലിസുകാരെ വെട്ടിപ്പരിക്കേല്‍പിച്ചു

Published : 12th October 2016 | Posted By: Abbasali tf

തിരുവല്ല: മനോരോഗികളായ ദമ്പതികള്‍ രണ്ട് പോലിസുകാരെ   വെട്ടിപ്പരിക്കേല്‍പ്പിച്ചു.  പുളിക്കീഴ് പോലിസ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ജൂബി തമ്പി (37), െ്രെഡവര്‍ ബിജു(43) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സാരമായി പരുക്കേറ്റ ഇവരെ പരുമലയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജൂബി തമ്പിയുടെ തലയ്ക്കാണ് വെട്ടേറ്റത്. ബിജുവിന്റെ വെട്ടേറ്റ കൈക്ക്  പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. നിരണം ഡക്കുഫാം റോഡില്‍ തോണ്ടുപറമ്പില്‍ ടി എ വറുഗീസ് (75), ഭാര്യ ചിന്നമ്മ (68) എന്നിവരാണ്  പോലിസിനെ ആക്രമിച്ചത്. ഇവരെ പിന്നീട് കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം പേരൂര്‍ക്കടയിലുള്ള ഗവണ്‍മെന്റ് മാനസികാരോഗ്യകേന്ദ്രത്തിലാക്കി. പലപ്പോഴും ആക്രമസ്വഭാവം കാണിക്കുന്ന ഇവര്‍ക്കെതിരേ നാട്ടുകാര്‍ ആര്‍ഡിഒക്ക് പരാതി നല്‍കിയിരുന്നു. ഇവരെ ആശുപത്രിയിലാക്കാന്‍ ആര്‍ഡിഒ  പോലിസിന് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് എത്തിയ  പോലിസുകാര്‍ക്ക് നേരേ വെട്ടുകത്തിയുമായി ഇവര്‍ പാഞ്ഞുചെന്ന് ആക്രമിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day