|    Jul 22 Sun, 2018 9:43 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മനോദൗര്‍ബല്യമുള്ള സ്ത്രീക്ക് മര്‍ദനം: അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Published : 8th September 2017 | Posted By: fsq

 

തിരുവനന്തപുരം: മനോദൗര്‍ബല്യമുള്ള സ്ത്രീയെ ബസ്സില്‍ ടിക്കറ്റെടുത്തില്ലെന്ന പേരില്‍ സ്റ്റേഷനില്‍ വച്ചു ക്രൂരമായി മര്‍ദിച്ച സംഭവം തിരുവനന്തപുരം ജില്ലാ പോലിസ് മേധാവി അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്ത്രീയെ മോഷ്ടാവായി ചിത്രീകരിച്ചാണ് പോലിസ് മര്‍ദിച്ചത്. സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ നിരീക്ഷിച്ചു. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണ റിപോര്‍ട്ട് നല്‍കണം. പാറശ്ശാല കൊച്ചോട്ടുകോണം സ്വദേശിനിയാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. കഴിഞ്ഞ 24ന് വിതുരയിലെ ബന്ധുവീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവാനായി നെടുമങ്ങാട്ടേക്കുള്ള ബസ്സില്‍ കയറിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ടിക്കറ്റെടുക്കാതിരുന്ന ഇവരെ ചെക്കിങ് ഇന്‍സ്‌പെക്ടര്‍ പിടികൂടി. 500 രൂപ പിഴ ചുമത്തിയതിന് പുറമെ ട്രാഫിക് പോലിസിനു കൈമാറുകയും ചെയ്തു. ബസ്സില്‍ കയറുമ്പോള്‍ സഹോദരിയുടെ മകന്‍ നല്‍കിയ 5000 രൂപ കൈയിലുണ്ടായിരുന്നു. പണം കൈയിലുണ്ടായിരുന്നതു കാരണം സ്ത്രീയെ മോഷ്ടാവാക്കി ചിത്രീകരിച്ചാണ് പോലിസിന് കൈമാറിയത്. മരുന്നു കഴിച്ചത് കാരണം മയങ്ങിപ്പോയതിനാലാണ് ടിക്കറ്റ് എടുക്കാന്‍ കഴിയാതിരുന്നത്. നെടുമങ്ങാട് ബസ് സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ഉദേ്യാഗസ്ഥരാണ് ഇവരെ പോലിസിന് കൈമാറിയത്. പോലിസ് സ്റ്റേഷനില്‍ നിന്നു ചൂരല്‍ കൊണ്ട് മര്‍ദനമേറ്റു. പിന്നീട് വിതുരയിലെ ബന്ധുവിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ഉത്തരവിട്ടു. കേസ് ഒക്‌ടോബറില്‍ തിരുവനന്തപുരത്ത് പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss