|    Oct 23 Mon, 2017 4:41 am
Home   >  Todays Paper  >  Page 4  >  

മനോജ് വധക്കേസ് സാക്ഷിക്ക് സുരക്ഷ : കേന്ദ്രസേനയെത്തി

Published : 6th August 2017 | Posted By: fsq

കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യസാക്ഷിയായ ആര്‍എസ്എസ് വിഭാഗ് കാര്യവാഹക് വി ശശിധരന് സുരക്ഷയൊരുക്കാന്‍ അഞ്ചംഗ കേന്ദ്രസേനയെത്തി. സിആര്‍പിഎഫ് ജവാന്‍മാരാണ് സുരക്ഷയ്ക്കായെത്തിയത്. കതിരൂര്‍ ഡയമണ്ട്മുക്ക് സ്വദേശിയായ ശശിധരന്‍ മനോജ് വധക്കേസിലെ പരാതിക്കാരനും മുഖ്യസാക്ഷിയുമാണ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസിലെ സാക്ഷിക്കുനേരേ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് തവണ ആക്രമണമുണ്ടായതായി ആര്‍എസ്എസ് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു, സിബിഐ അന്വേഷിക്കുന്ന കേസിലെ സാക്ഷിക്കു സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ടത്. അതേസമയം, ഫസല്‍ വധക്കേസിലും ശശിധരന്‍ സാക്ഷിയാണെന്ന്  മുമ്പ് നല്‍കിയ വാര്‍ത്ത തെറ്റായിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക