|    Mar 30 Thu, 2017 8:16 pm
FLASH NEWS

മനോജ്കുമാറിന് ഫാല്‍കെ പുരസ്‌കാരം

Published : 5th March 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നടന്‍ മനോജ്കുമാറിന് ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം. സുവര്‍ണകമലവും 10 ലക്ഷം രൂപയും ഷാളും അടങ്ങുന്നതാണ് ബഹുമതി. ലതാ മങ്കേഷ്‌കര്‍, ആശാ ഭോസ്‌ലെ, സലീം ഖാന്‍, നിതിന്‍ മുകേഷ്, അനൂപ് ജലോട്ട എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചത്. ഹരിയാലി ഔര്‍ രാസ്ത, വോ കോന്‍തി, ഹിമാലയ കി ഗോഡ് മേം, ദോബദന്‍, ഉപ്കാര്‍, പത്തര്‍ കി സനം, പുരബ് ഔര്‍ പശ്ചിം, ഷഹീദ്, റോട്ടി കപ്ട ഔര്‍ മക്കാന്‍, ക്രാന്തി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകള്‍. ‘ഭാരത്കുമാര്‍’ എന്നാണ് 78കാരനായ മനോജ്കുമാര്‍ അറിയപ്പെടുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day