|    Mar 25 Sat, 2017 3:16 pm
FLASH NEWS

മനു മാത്യുവിന്റെ കൊലപാതകം: ആറുപേര്‍ അറസ്റ്റില്‍

Published : 12th October 2016 | Posted By: SMR

ചങ്ങനാശ്ശേരി: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ്  കുന്നുംപുറം മുരിങ്ങവന എം ജെ മാത്യുവിന്റെ മകന്‍ മനു മാത്യു(33) കുത്തേറ്റു മരിച്ച സംഭവത്തില്‍ പഞ്ചായത്തംഗം അടക്കം ആറുപേര്‍ അറസ്റ്റില്‍. തൃക്കൊടിത്താനം പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം കോട്ടമുറി ആലുമ്മൂട്ടില്‍ നിഥിന്‍ ജോസഫ് (നിഥിന്‍ ആലുമ്മൂട്ടില്‍-29), ഫാത്തിമാപുരം വെട്ടുകുഴി വീട്ടില്‍ സിജോ സെബാസ്റ്റിയന്‍ (22), പായിപ്പാട് നാലുകോടി കടുത്താനം കെ എസ് അര്‍ജുന്‍ (22), തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് ചെറുവേലിപ്പറമ്പില്‍ സൂരജ് സോമന്‍ (23), ചെത്തിപ്പുഴ വെരൂര്‍ അറയ്ക്കല്‍ ബിനു സിബിച്ചന്‍ (23), ചങ്ങനാശ്ശേരി പെരുന്ന കിഴക്കു ഭാഗത്ത് മഠത്തില്‍ പറമ്പില്‍ വാടകയ്ക്കു താമസിക്കുന്ന വേളൂര്‍ കാരാപ്പുഴ തിരുവാതുക്കല്‍ വാഴയില്‍ വീട്ടില്‍ ഷമീര്‍ ഹുസയ്ന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
സംഭവം പോലിസിനെ അറിയിക്കാത്തതും  ജനപ്രതിനിധി എന്ന നിലയില്‍ അക്രമം തടയാത്തതുമാണ് പഞ്ചായത്തംഗത്തിനെതിരേ കേസെടുക്കാനുള്ള കാരണം. പെരുന്ന രണ്ടാം നമ്പര്‍ ബസ്സ്റ്റാന്‍ഡില്‍ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തിലും മനുവിന്റെ കൊലപാതകത്തിലും കലാശിച്ചത്.  യുഡിഎഫ് പ്രവര്‍ത്തകനായിരുന്ന മനു അടുത്ത കാലത്തായി ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഇതും നിഥിനുമായി രാഷ്ട്രീയ വൈരാഗ്യത്തിനു കാരണമായി പോലിസ് പറഞ്ഞു.
കുത്തേറ്റ മനുവിനെ നിഥിന്റെ വാഹനത്തില്‍ തിരുവല്ലാ പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  യാത്രാമധ്യേ മരണപ്പെട്ടിരുന്നു. തുടര്‍ന്നു  ഒളിവില്‍ പോവാനുള്ള ശ്രമത്തിനിടെ കോട്ടയത്തുനിന്നുമാണ് പ്രതികള്‍  പിടിയിലായത്. കോട്ടയം യൂനിറ്റ് നൈറ്റ് പട്രോളിങ് സംഘം പിടികൂടിയ ഇവരെ ചങ്ങനാശ്ശേരി പോലിസിനു കൈമാറി.   മനുവിന്റെ മാതാവ് മേരിക്കുട്ടി. സഹോദരങ്ങള്‍: സാബു മാത്യു, സണ്ണിമാത്യു, മാര്‍ട്ടില്‍ മാത്യു , സോഫി, സോളി , സോണി. സംസ്‌കാരം ഇന്ന് തൃക്കൊടിത്താനം പള്ളി സെമിത്തേരിയില്‍.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക