|    Jun 24 Sun, 2018 8:17 pm
FLASH NEWS

മനുസ്മൃതിയല്ല ഇന്ത്യന്‍ ഭരണഘടന: കാംപസ്ഫ്രണ്ട്

Published : 28th January 2017 | Posted By: fsq

 

കൊച്ചി: മനുസ്മൃതിയല്ല ഇന്ത്യന്‍ ഭരണഘടന എന്ന് ആര്‍ എസ്എസ് മനസിലാക്കണമെന്ന് കാംപസ്ഫ്രണ്ട് സംസ്ഥാന സമിതിഅംഗം മുഹമ്മദ് റിഫ. കാംപസ്ഫ്രണ്ട് റിപ്പബ്ലിക്ക്ദിനം മുതല്‍ ഗാന്ധിഘാതക ദിനമായ ജനുവരി 30 വരെ’ ആര്‍എസ്എസ്സിനെ ചെറുക്കുക,റിപ്പബ്ലിക്ക് സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന  ‘വിദ്യാര്‍ഥി ജാഗ്രത’ കാംപയിന്റെ ജില്ലതല പ്രചരണ ഉദ്്ഘാടനം മറൈന്‍ഡ്രൈവില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ സംഘപരിവാരം ചോദ്യം ചെയ്യുന്നിടത്തേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഇങ്ങനെയുള്ള അവസ്ഥയില്‍ സംഘടിത പോരാട്ടങ്ങള്‍ക്കാണ് ജനാധിപത്യ കക്ഷികള്‍ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ ഉറപ്പുകളും മര്യാദകളും ലംഘിച്ചുകൊണ്ടാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര ഗവണ്‍മെന്റ് രാജ്യത്ത് ഭരണം നടത്തികൊണ്ടിരിക്കുന്നത്. റിസര്‍വ് ബാങ്കിനെപ്പോലും അമ്പരിപ്പിച്ചുക്കൊണ്ട് നോട്ടുകള്‍ പിന്‍വലിച്ചതും കാബിനറ്റിലെ മറ്റു മന്ത്രിമാരുടെ വായടപ്പിച്ചും ഗാന്ധിയുടെ ചര്‍ക്കവരെ കടമെടുത്ത് ഏകാധിപതി ആവാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്കുള്ള തിരിച്ചടിയാണ്. കാംപയിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചാരണം, കാംപസ് സംഗമങ്ങള്‍, ലഘുലേഖ വിതരണം, വിദ്യാര്‍ഥികൂട്ടായ്മകള്‍, ഷോര്‍ട്ട്ഫിലിം പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് സി എം ഫസല്‍, സെക്രട്ടറി ആരിഫ് ബിന്‍സലിം, അദീബ് ഹൈദര്‍, ഫാത്തിമ തസ്‌നീം, ഹിബ അക്വീല, ആദില്‍, സാദിഖ്, ഇമാദ്, സായിഹ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss