|    Jul 18 Wed, 2018 12:30 pm
FLASH NEWS
Home   >  National   >  

മനുഷ്യ ശരീരത്തിന് 400 വര്‍ഷത്തെ ആയുസ്സുണ്ട്;യോഗ ശീലമാക്കിയാല്‍ കാന്‍സറിനെ പ്രതിരോധിക്കാം: ബാബാ രാംദേവ്

Published : 23rd September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: മനുഷ്യ ശരീരത്തിന് 400 വര്‍ഷത്തെ ആയുസ്സുണ്ടെന്ന് യോഗാ ഗുരു ബാബാ രാംദേവ്. 12ാമത് നാഷണല്‍ കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് രാംദേവിന്റെ പരാമര്‍ശം. 400 വര്‍ഷം വരെ ജീവിക്കാനാവുന്ന രീതിയിലാണ് മനുഷ്യശരീരം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ തെറ്റായ ജീവിതശൈലിമൂലവും അമിതമായി ആഹാരം കഴിക്കുന്നതുകൊണ്ടും നമ്മള്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണെന്നും രാംദേവ് പറഞ്ഞു.ഭക്ഷണക്രമീകരണം കൊണ്ടും യോഗ കൊണ്ടും ബിജെപി അധ്യക്ഷന്‍ അമിത് ഷാ 38 കിലോ ശരീരഭാരം കുറച്ചതായും രാംദേവ് അവകാശപ്പെട്ടു.
അതേസമയം, പതഞ്ജലിക്കെതിരായ ആരോപണങ്ങളെയും രാംദേവ് തള്ളി. ആരോപണത്തില്‍ കഴമ്പില്ലെന്നും ജനങ്ങള്‍ക്കായി ആരോഗ്യകരമായ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നതെന്നും രാംദേവ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss