|    Aug 21 Mon, 2017 10:20 am
Home   >  Kerala   >  

മനുഷ്യ മുഖത്തോടെ പിറന്ന ആട്ടിന്‍കുട്ടി നാട്ടുകാര്‍ക്ക് അത്ഭുതമാകുന്നു

Published : 5th June 2017 | Posted By: mi.ptk

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ മനുഷ്യ മുഖത്തോടെ പിറന്ന ആട്ടിന്‍കുട്ടി നാട്ടുകാര്‍ക്ക് അത്ഭുതമാകുന്നു. പൂത്തൂര്‍വട്ടത്ത് കേളോത്ത്കണ്ടി സുരേഷിന് പഞ്ചായത്തില്‍ നിന്ന് ലഭിച്ച ആടാണ് മനുഷ്യ കുഞ്ഞിന്റെ മുഖസാദൃശ്യമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ച രാത്രിയാണ് ആട് പ്രസവിച്ചത്. ഇതില്‍ രണ്ട കുഞ്ഞുങ്ങളാണ് ഉണ്ടായത്. എന്നാല്‍ രണ്ടാമത്തെ കുട്ടിക്ക് വൈകല്യമൊന്നുമില്ല.
തലയുടെ ഭാരം കാരണം കുഞ്ഞിനു സാധാരണ ആട്ടിന്‍കുട്ടികളെ പോലെ മുലപ്പാല്‍ കുടിക്കാനോ എഴുന്നേല്‍ക്കാനോ സാധിക്കില്ല. എന്നാല്‍ പാല്‍ കറന്നെടുത്തു കുപ്പിയിലാക്കി കൊടുക്കുന്നുണ്ട്. ജനിതക തകരാറുകൊണ്ടാണ് ഇത്തരം ആട്ടിന്‍കുട്ടി ജനിച്ചതെന്ന് വെറ്ററിനറി ഡോക്ടര്‍ അറിയിച്ചു.മനുഷ്യമുഖത്തോടെ പിറന്ന ആട്ടിന്‍കുട്ടിയെ കാണാന്‍ ജനങ്ങളുടെ തിരക്കാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക