|    Oct 20 Sat, 2018 1:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ തീവ്രവാദികളാക്കരുത് : എസ് ഡിപിഐ

Published : 22nd September 2017 | Posted By: fsq

 

കൊച്ചി: ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ, മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ തീവ്രവാദമുദ്ര കുത്തി അവഹേളിക്കുന്ന നയം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുതുവൈപ്പ് സമരത്തില്‍ തീവ്രവാദ സ്വാധീനമുണ്ടെന്ന പോലിസ് നിലപാട് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. നീതിനിര്‍വഹണം നടത്തുന്നവര്‍ രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കു ചുക്കാന്‍പിടിക്കുന്നതിന്റെ ബാക്കിപത്രമാണ് തീവ്രവാദ ആരോപണമെന്നും അദേഹം ആരോപിച്ചു. തീവ്രവാദബന്ധമാരോപിക്കുന്ന സംഘടനകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു തെളിവും ആഭ്യന്തര വകുപ്പിലില്ലെന്നാണു മറുപടി ലഭിച്ചത്. ഇതില്‍ അപ്പീല്‍ സമര്‍പ്പിച്ച് 30 ദിവസം പിന്നിട്ടിട്ടും മറുപടി ലഭിച്ചില്ലെന്നും മനോജ് കുമാര്‍ പറയുന്നു. സമരത്തെ പിന്തുണച്ച സംഘടനകള്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിലെ അടിസ്ഥാനമില്ലായ്മയാണ് ഇതിലൂടെ പുറത്തുവരുന്നത്. ജനാധിപത്യ മര്യാദകളെ മാനിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളെ ചളിവാരിയെറിയുന്ന നടപടികളാണു തീവ്രവാദ ആരോപണങ്ങള്‍ക്കു പിന്നില്‍. സാമ്പ്രദായിക രാഷ്ട്രീയക്കാരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന, ആഭ്യന്തര വകുപ്പിലെ ചിലര്‍ നടത്തുന്ന നാടകങ്ങള്‍ മാത്രമാണ് ഇത്തരം ആരോപണങ്ങള്‍. ജനകീയ മനുഷ്യാവകാശ സമരങ്ങളെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്ന പ്രവണത തീര്‍ത്തും അപകടകരമാണെന്നും മനോജ് കുമാര്‍ പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss