|    Oct 23 Tue, 2018 8:23 am
FLASH NEWS
Home   >  Kerala   >  

മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ തീവ്രവാദികളാക്കരുതെന്ന് എസ്ഡിപിഐ

Published : 21st September 2017 | Posted By: shins


കൊച്ചി: ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രിയ,മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ തീവ്രവാദ മുദ്രകുത്തി അവഹേളിക്കുന്ന നയം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുതുവൈപ്പ് സമരത്തില്‍ തീവ്രവാദ സ്വാധീനമുണ്ടെന്ന് പോലിസ് നിലപാട് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. നീതി നിര്‍വഹണം നടത്തുന്നവര്‍ രാഷ്ട്രിയ വേര്‍തിരിവുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിന്റെ ബാക്കി പത്രമാണ് തീവ്രവാദ ആരോപണമെന്നും അദേഹം ആരോപിച്ചു.
തീവ്രവാദബന്ധമാരോപിക്കുന്ന സംഘടനകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു തെളിവും ആഭ്യന്തരവകുപ്പിലില്ലെന്നാണ് മറുപടി ലഭിച്ചത്. ഇതില്‍ അപ്പീല്‍ സമര്‍പ്പിച്ച് 30 ദിവസം പിന്നിട്ടിട്ടും മറുപടി ലഭിച്ചില്ലെന്നും എം കെ മനോജ് കുമാര്‍ പറയുന്നു. സമരത്തെ പിന്തുണച്ച സംഘടനകള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലെ അടിസ്ഥാനമില്ലായ്മ്മയാണ് ഇതിലൂടെ പുറത്തുവരുന്നത്.
ജനാധിപത്യ മര്യാദകളെ മാനിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളെ െചളിവാരിയെറിയുന്ന നടപടികളാണ് തീവ്രവാദാരോപണങ്ങള്‍ക്ക് പിന്നില്‍. സാമ്പ്രദായിക രാഷ്ട്രിയക്കാരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആഭ്യന്തരവകുപ്പിലെ ചിലര്‍ നടത്തുന്ന നാടകങ്ങള്‍ മാത്രമാണ് ഇത്തരം ആരോപണങ്ങള്‍. ജനകീയ മനുഷ്യാവകാശ സമരങ്ങളെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്ന പ്രവണത തീര്‍ത്തും അപകടകരമാണെന്നും മനോജ് കുമാര്‍ പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, ജി്ല്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss