|    Sep 23 Sun, 2018 1:48 am
FLASH NEWS

മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലിസ് വേട്ടയാടുന്നതില്‍ പ്രതിഷേധം

Published : 31st August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: രാജ്യത്തുടനീളം ഭീകാരന്തരീക്ഷമുണ്ടാക്കി വിവിധ സംസ്ഥാനങ്ങളില്‍ ഇടതുചിന്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ദലിത് നേതാക്കളുടെയും വസതികളില്‍ റെയ്ഡ് നടത്തുകയും കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ മഹാരാഷ്ട്ര പോലിസ് വേട്ടയാടുകയും ചെയ്യുന്നതില്‍ കെ മാധവന്‍ ഫൗണ്ടേഷന്‍ യോഗം ്പ്രതിഷേധിച്ചു.
പൂനയിലെ ഭിമകൊറേഗാവില്‍ ഇക്കഴിഞ്ഞ ജനുവരി ഒന്നിനുണ്ടായ കലാപത്തിന്റെ അന്വേഷണത്തിന്റെ മറവിലാണ് കഴിഞ്ഞ ദിവസം തെലുങ്കു കവിയും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ വരവര റാവു, പ്രമുഖ അഭിഭാഷക സുധ ഭരദ്വാജ് ഡല്‍ഹി, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരായ അരുണ്‍ ഫെറോറിയ, വെര്‍ഗോന്‍ ഗോണ്‍സാല്‍ മുംബൈ, ഗൗതം നൗവ്കല ഹരിയാന എന്നിവരുടെ വസതികള്‍ റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തത്.
എ വി രാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ.സി ബാലന്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, ബി സുകുമാരന്‍, അജയകുമാര്‍ കോടോത്ത്, ടി മുഹമ്മദ് അസ്്‌ലം, എം കുഞ്ഞമ്പു പൊതുവാള്‍, ടി കെ നാരായണന്‍, കെ കെ ശ്യാംകുമാര്‍, ഉത്തംചന്ദ്, എം കെ ജയരാജ്, രാജേഷ് അഴിക്കോടന്‍, ശശീന്ദ്രന്‍ മടിക്കൈ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss