|    Sep 20 Thu, 2018 10:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് എതിരായ നടപടി പ്രതിഷേധാര്‍ഹം: പോരാട്ടം

Published : 31st August 2018 | Posted By: kasim kzm

കല്‍പ്പറ്റ: കവി വരവര റാവു ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേയും എഴുത്തുകാര്‍ക്കെതിരേയും യുഎപിഎ ഉള്‍പ്പെടെ ചുമത്തി കേസെടുത്ത് ജയിലിലടച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു പോരാട്ടം സ്‌റ്റേറ്റ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ പി പി ഷാന്റോലാല്‍. ഭീമ കോരേഗാവ് യുദ്ധവാര്‍ഷികത്തില്‍ വന്‍തോതില്‍ ദലിതര്‍ അണിനിരന്നതില്‍ പ്രകോപിതരായി സംഘപരിവാര സംഘടനകള്‍ നടത്തിയ ആക്രമണങ്ങളില്‍ കുറ്റവാളികള്‍ക്കെതിരേ കേസെടുക്കുന്നതിനു പകരം സംഘാടകര്‍ക്കെതിരേയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തതു പ്രതിഷേധാര്‍ഹമാണ്.
മോദിയെ വധിക്കാന്‍ ശ്രമിച്ചുവെന്നു കള്ളക്കേസെടുത്തതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വ്യക്തമാണ്. രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കു കൊണ്ടുപോവുകയാണിവര്‍.
ജിഎസ്ടിയും നോട്ടു നിരോധനവും ബിജെപി സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കി. ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോല്‍ക്കര്‍ തുടങ്ങിയവരുടെ വധം സംഘപരിവാര സംഘടനകളെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കേരളത്തിലെ പ്രളയത്തിലെടുത്ത സമീപനം ഇന്ത്യയില്‍ മാത്രമല്ല ലോക തലത്തില്‍ തന്നെ ഇവരെ തുറന്നുകാട്ടുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ഇതിനെയെല്ലാം മറികടക്കാന്‍ ഹിറ്റ്‌ലറും ഗീബല്‍സും പയറ്റി പരാജയപ്പെട്ട വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണു മോദിയും കൂട്ടരും. ഇതു വരാനിരിക്കുന്ന പാര്‍ലമന്റ് തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടാണ്. അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണം. ഇതിനായി മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ജനങ്ങളും തെരുവിലിറങ്ങണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss