|    Jul 23 Mon, 2018 11:20 am
FLASH NEWS

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ നടത്തി

Published : 19th September 2017 | Posted By: fsq

 

കോട്ടയം: ഡോ. ഹാദിയയെ സംസാരിക്കാന്‍ അനുവദിക്കുക, ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക, റോഹിംഗ്യന്‍ മുസ്്‌ലിംകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീതിപാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മനുഷ്യാവകാശ- സാമൂഹിക പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. ഇന്നലെ വൈകീട്ട് 5.30ന് കോട്ടയം പഴയ പോലിസ് സ്‌റ്റേഷന്‍ മൈതാനിക്കു സമീപം ചേര്‍ന്ന യോഗത്തില്‍ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രതിഷേധമിരമ്പി. ഫാഷിസത്തിനെതിരേ വരച്ചും ഒപ്പുശേഖരണം നടത്തിയുമായിരുന്നു പ്രതിഷേധം. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി പ്രഫസര്‍ എ കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഭിപ്രായ പ്രകടനത്തിന് രാജ്യത്ത് അനുമതി നിഷേധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹാദിയക്ക് ഭരണഘടന നല്‍കിയ അവകാശത്തെ ലംഘിക്കുന്നു. ഇസ്്‌ലാം മതത്തെ തീവ്രവാദത്തിന്റെ പേരില്‍ പ്രതിസ്ഥാനത്തു നിര്‍ത്തുകയാണ്. മണിപ്പൂരിലേക്ക് ധാരാളം അഭയാര്‍ഥികള്‍ വന്നിട്ടുണ്ട്. എന്നാല്‍, മുസ്്‌ലിംകള്‍ മാത്രം വരുമ്പോള്‍ എന്തുകൊണ്ടാണ് ഭീകരവാദികളാക്കുന്നത്. ബംഗ്ലാദേശില്‍നിന്ന് നിരവധിപേരെ സ്വീകരിച്ച രാജ്യമാണ് നമ്മുടേത്. അവരുടെ സഹായത്തിനായി സ്‌കൂളുകളില്‍ സ്റ്റാമ്പുകള്‍ വിറ്റ് ധനം സമാഹരിച്ചിട്ടുണ്ട്. കുട്ടികളും പട്ടിണിപ്പാവങ്ങളുമാണ് റോഹിംഗ്യയില്‍നിന്ന് അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് വന്നിട്ടുള്ളത്. മതവും തീവ്രവാദവും ബന്ധപ്പെടുത്തുന്ന രീതി ചോദ്യംചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.എംജി യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. വി സി ഹാരിസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ദലിത് ചിന്തകനുമായ സണ്ണി എം കപിക്കാട്, പൗരാവകാശ പ്രവര്‍ത്തകന്‍ ഡോ. വിജിലാല്‍, അഡ്വ. പി പി ജോര്‍ജ്, എലിസബത്ത് ഫിലിപ്പ്, അഡ്വ. അനിലാ ജോര്‍ജ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss