|    Dec 15 Sat, 2018 5:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മനുഷ്യാവകാശ ദിനത്തില്‍ മെഗാ കാംപയിന്‍

Published : 18th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കരുത്, സ്ത്രീകളെ മാറ്റിനിര്‍ത്തരുത് എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ കാംപസുകളിലും ജില്ലകളിലും കാംപയിന്‍ നടത്താന്‍ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഡിസംബര്‍ 10 മനുഷ്യാവകാശദിനത്തിലാണ് ‘സ്ത്രീകള്‍ ഒറ്റക്കല്ല സധൈര്യം മുന്നോട്ട്’ എന്ന പേരില്‍ മെഗാ കാംപയിന്‍ സംഘടിപ്പിക്കുന്നത്.
എല്ലാ പൗരാവകാശങ്ങളും എല്ലാവര്‍ക്കും എന്ന ലക്ഷ്യവുമായാണ് സധൈര്യം മുന്നോട്ടുപോവുന്നത്. ആര്‍ത്തവം അശുദ്ധമല്ല എന്ന് യുവതലമുറയ്ക്ക് ശാസ്ത്രീയമായി അവബോധം നല്‍കുന്നതിനായാണ് കാംപസുകളില്‍ കാംപയിനുകള്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെപ്പറ്റിയും അവബോധം നല്‍കും.
ബഹുജന പങ്കാളിത്തത്തോടെ ജില്ലകളിലും പരിപാടികള്‍ സംഘടിപ്പിക്കും. പോസ്റ്റര്‍, പ്രശ്നോത്തരി, ലേഖനം തുടങ്ങിയ വിഷയങ്ങളില്‍ മല്‍സരങ്ങളും സംഘടിപ്പിക്കും.
വനിതാ-ശിശുവികസന വകുപ്പ്, കേരള സാമൂഹിക സുരക്ഷാമിഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷന്‍, ഐസിഡിഎസ് എന്നിവയുടെ സഹകരണത്തോടെയാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്.
സാമൂഹികനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാ-ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍, സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സൂസന്‍ കോടി, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ നിശാന്തിനി, പ്ലാനിങ് ബോര്‍ഡ് മെംബര്‍ ഡോ. മൃദുല്‍ ഈപ്പന്‍, വനിതാ വികസന കോര്‍പറേഷന്‍ എംഡി വി സി ബിന്ദു, സാമൂഹിക സുരക്ഷാ മിഷന്‍ എക്സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടികെ ആനന്ദി, പി സതീദേവി, സര്‍വകലാശാല യൂനിയന്‍ ചെയര്‍പേഴ്സണ്‍മാര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss