|    Oct 21 Sat, 2017 10:44 am

മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതിയുമായി തെരുവ്‌നായയുടെ കടിയേറ്റ യുവാവ്

Published : 6th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: നായയുടെ കടിയേറ്റ യുവാവിന് അവഗണന. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ചാപ്പയില്‍ ഹൗസിലെ കുഞ്ഞിരാമന്റെ മകനും തെങ്ങ് കയറ്റ തൊഴിലാളിയുമായ ചന്ദ്രനെയാണ് സര്‍ക്കാര്‍ അവഗണിച്ചത്. ചന്ദ്രന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. ഇന്ന് കാസര്‍കോട്ട് നടക്കുന്ന കമ്മീഷന്റെ സിറ്റിങില്‍ പങ്കെടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി ഇന്നലെ രാവിലെ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ചന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. ‘കഴിഞ്ഞ വര്‍ഷം ജൂണ്‍ 12ന് വൈകിട്ട് അഞ്ചരയോടെ ഹൊസ്ദുര്‍ഗ് ടിബി സര്‍ക്കിളിനടുത്ത് വച്ചാണ് ചന്ദ്രന് നായയുടെ കടിയേറ്റത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരുന്ന് ഇല്ലാത്തതിനാല്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഒരു ദിവസത്തെ ചികില്‍സ ചെലവ് 24,000 രൂപയായിരുന്നു. മണിക്കൂര്‍ കണക്കാക്കിയാണ് ചികില്‍സ ചിലവ് നിശ്ചയിച്ചിരുന്നത്.അതോടൊപ്പം ശരീരത്തിന്റെ തൂക്കവും ചികില്‍സ ചെലവിന്റെ മറ്റൊരു മാനദണ്ഡമായിരുന്നു. 24000 രൂപയ്ക്ക് പുറമെ 3000 രൂപ വാഹന ചിലവിനത്തിലും നല്‍കേണ്ടി വന്നു. നിര്‍ധന കുടുംബാംഗമായതിനാല്‍ ഇതിന് വകയില്ലായിരുന്നു. തുടര്‍ന്ന് ധനസഹായത്തിനായി സര്‍ക്കാറിനെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക