|    Oct 17 Wed, 2018 6:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മനുഷ്യാവകാശ കമ്മീഷന്‍ ഹാദിയയെ സന്ദര്‍ശിക്കുക: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ധര്‍ണ ഇന്ന്

Published : 8th September 2017 | Posted By: fsq

തിരുവനന്തപുരം: ഹാദിയയുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഇന്നു മനുഷ്യാവകാശ കമ്മീഷന്‍ ഓഫിസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് ധര്‍ണ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് വീട്ടുതടങ്കലില്‍ അടയ്ക്കപ്പെട്ട വൈക്കം സ്വദേശിനി ഹാദിയയെ മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് സന്ദര്‍ശിക്കണം. ഹാദിയ വിഷയത്തില്‍ ലഭിച്ച പരാതികളില്‍ ഉത്തരവുകളല്ലാതെ ഒരു നടപടിയും കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് നല്‍കിയ പരാതിയില്‍ ജില്ലാ പോലിസ് മേധാവിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതല്ലാതെ ഒരു നടപടിയും കമ്മീഷന്‍ സ്വീകരിച്ചിട്ടില്ല. വീട്ടിലെത്തിയ ഫേസ്ബുക്ക് കൂട്ടായ്മ അംഗങ്ങളോട് തന്നെ രക്ഷിക്കണമെന്നു പറഞ്ഞു കരഞ്ഞ ഹാദിയയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടും മനുഷ്യാവകാശ കമ്മീഷന്‍ നിസ്സംഗത തുടരുന്നത് ദുരൂഹമാണ്. ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരില്‍ ആഴ്ചകളോളം വീട്ടുതടങ്കലിലിട്ട് പീഡിപ്പിക്കുന്നതിനോട് പുരോഗമന കേരളം മൗനം പുലര്‍ത്തുന്നതും അത്യന്തം അപകടകരമാണ്. ഒരു ഇന്ത്യന്‍ പൗരന് ഭരണഘടന നല്‍കുന്ന മുഴുവന്‍ അവകാശങ്ങളും പരസ്യമായി ലംഘിക്കുമ്പോഴും ഇടപെടാന്‍ മടിച്ചുനില്‍ക്കുന്നത് മനുഷ്യാവകാശ കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ മാത്രമേ ഉപകരിക്കൂ. അവകാശലംഘനങ്ങള്‍ നേരിടുന്ന ജനങ്ങളുടെ മതവും ജാതിയും രാഷ്ട്രീയവുമൊക്കെ നോക്കി ഇടപെടുന്ന ഒന്നായി മനുഷ്യാവകാശ കമ്മീഷന്‍ മാറരുത്. കമ്മീഷന്റെ അലംഭാവം അവസാനിപ്പിക്കണം. ഹാദിയ കേസില്‍ ഉത്തരവുകളല്ല നടപടികളാണ് വേണ്ടതെന്നും ഭാരവാഹികള്‍ അറിയിച്ചു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, ജില്ലാ പ്രസിഡന്റ് സുമയ്യ റഹീം, ജില്ലാ സെക്രട്ടറി സീനത്ത് ഷാജി സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss