|    Nov 25 Sat, 2017 3:55 am
FLASH NEWS

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്: നിവേദനങ്ങള്‍ പെരുകി; ഹാജരാവാതെ പരാതിക്കാര്‍

Published : 11th November 2016 | Posted By: SMR

തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിങില്‍ പരാതികളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ പരാതിക്കാര്‍ സിറ്റിങിന് ഹാജരാവുന്നില്ലെന്നു ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് .ഇന്നലെ തൊടുപുഴ റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങില്‍ 84 പരാതികളാണ് പരിഗണിച്ചത്. 34 പരാതിക്കാര്‍ മാത്രമാണ് സിറ്റിങില്‍ ഹാജരായത്.ഏഴ് പരാതികള്‍ പുതിയതായി പരിഗണിച്ചു.പരിഗണിച്ചവയില്‍ 19 എണ്ണം പരിഹരിച്ചു.ഇത്തവണ 40 പരാതികളാണ് ലഭിച്ചത്.ചികില്‍സാ സഹായം സര്‍ക്കാര്‍ അനുവദിച്ചിട്ടും ലഭിച്ചില്ലെന്ന കിടപ്പു രോഗിയുടെ പരാതി പരിഗണിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച ഒരു ലക്ഷം രൂപ ലഭിച്ചില്ലെന്ന കാണിച്ച് നെയ്യശേരി സ്വദേശിയായ പീറ്റര്‍ ജോസഫാണ് പരാതിക്കാരന്‍.ഇക്കാര്യത്തില്‍ അധികൃതരോട് റിപോര്‍ട്ട ആവശ്യപ്പെട്ടു.കാന്‍സര്‍ രോഗ ബാധിതയായ വീട്ടമ്മയും ചികില്‍സാ സഹായത്തിനായി പരാതിയുമായെത്തി. ഷുഗര്‍ ബാധിതയായ ഇവരെ പരിശോധനയില്ലാതെയാണ് റേഡിയേഷന് വിധേയമാക്കിയതെന്നും ഇതേ തുടര്‍ന്ന് ഇവരുടെ മൂന്നു വിരലുകള്‍ മുറിച്ച് നീക്കേണ്ടി വന്നതായും ഇവര്‍ കമ്മീഷന് മുന്നില്‍ പരാതി പറഞ്ഞു.ഇടുക്കി സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പരാതിയും കമ്മീഷന്‍ പരിഗണിച്ചു.2014 നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് 2017 ജനുവരിയില്‍ അവസാനിക്കും. എന്നാല്‍ വളരെക്കുറച്ച നിയമനങ്ങള്‍ മാത്രമാണ് റാങ്ക് ലിസ്റ്റ് പ്രകാരം നടന്നിരിക്കുന്നത്.ജില്ലയില്‍ രണ്ട് ജില്ലാ ആശുപത്രി ഉള്‍പ്പടെ 64 ആശുപത്രികള്‍ ഉണ്ടായിട്ടും ലിസ്റ്റിലുള്ളവര്‍ക്കു പരിഗണന നല്‍കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.വര്‍ഷങ്ങളോളം ജോലി ചെയ്തിട്ട് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന പരാതിയുമായി അധ്യാപിക മനുഷ്യാകാശ കമ്മീഷന് മുന്നില്‍ പരാതിയുമായി എത്തി.അടിമാലിയിലെ സ്വകാര്യ സ്‌കൂളിനെതിരെയാണ് പരാതിയുമായി അധ്യാപിക മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തിയത്.ഒന്‍പത് വര്‍ഷം ജോലി ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു.പിഎഫ്,ഗ്രാറ്റുവിറ്റി എന്നിവ നല്‍കേണ്ടതാണെങ്കിലും ഇവയും നിഷേധിക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക