|    Aug 22 Tue, 2017 8:57 am
FLASH NEWS

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്:39 പരാതികള്‍ തീര്‍പ്പാക്കി

Published : 21st October 2016 | Posted By: SMR

കണ്ണൂര്‍: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസിന്റെ നേതൃത്വത്തില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങില്‍ 39 പരാതികള്‍ പരിഹരിച്ചു. പരിയാരം സഹകരണ ഹൃദയാലയം ആശുപത്രി ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം പിതാവ് ചികില്‍സ കിട്ടാതെ മരിച്ചെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കാണിച്ച് ടി നികേഷ് നല്‍കിയ പരാതി തെളിവെടുപ്പിനായി മാറ്റി. 1999 ആഗസ്ത് 16നും 2003 ആഗസ്ത് 31നുമിടയില്‍ എംപ്ലോയ്‌മെന്റ് വഴി ജോലി ചെയ്ത ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മുഴുവന്‍ പേരെയും സ്ഥിരപ്പെടുത്തിയെങ്കിലും തന്നെ ഒഴിവാക്കിയെന്നു കാണിച്ച് സി സജനി നല്‍കിയ പരാതിയില്‍ സാമൂഹിക നീതി വകുപ്പ് ഡയരക്ടറില്‍ നിന്ന് റിപോര്‍ട്ട് തേടാന്‍ ഉത്തരവായി. പൊടിക്കുണ്ടിലുണ്ടായ സ്‌ഫോടനത്തില്‍ 50 വീടുകള്‍ക്ക് കേടുപറ്റിയ സംഭവത്തിനെതിരേ വി കെ മനോജ് നല്‍കിയ പരാതി തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഉത്തരവിനായി മാറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരും 2017 മാര്‍ച്ച്, മെയ് മാസങ്ങളില്‍ സര്‍വീസില്‍ നിന്ന് പിരിയുന്നവരുമായ കണ്ണൂര്‍ ജില്ലക്കാരായ ഹയര്‍  സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് മാതൃ ജില്ലയില്‍ ഒഴിവുണ്ടായിട്ടും സ്ഥലംമാറ്റം അനുവദിക്കുന്നില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ ഹയര്‍  സെക്കന്‍ഡറി ഡയറക്ടറില്‍ നിന്ന് കമ്മീഷന്‍ വിശദീകരണം തേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക