|    Nov 15 Thu, 2018 4:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശംജപ്തി നേരിടുന്നവര്‍ക്ക് ഇളവ് നല്‍കണം

Published : 7th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഭവനനിര്‍മാണത്തിനും കാര്‍ഷിക ആവശ്യത്തിനും വായ്പയെടുത്ത രണ്ടു പേര്‍ക്ക് ജപ്തി നടപടി ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഇളവ് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഭവനനിര്‍മാണ ബോര്‍ഡ് സെക്രട്ടറിക്കും എസ്ബിഐക്കുമാണ് നിര്‍ദേശം നല്‍കിയത്.
ഭവനനിര്‍മാണ ബോര്‍ഡില്‍ നിന്നു വായ്പയെടുത്ത ബിപിഎല്‍ കാര്‍ഡ് ഉടമയായ ആര്യനാട് സ്വദേശി വി ശ്രീധരന് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജപ്തി നടപടികള്‍ ആരംഭിച്ചു. സ്വന്തമായുള്ള 10 സെന്റ് സ്ഥലം പണയപ്പെടുത്തി താഴ്ന്ന വരുമാനക്കാര്‍ക്കുള്ള 70,000 രൂപയുടെ വായ്പയാണ് എടുത്തത്. ജപ്തി നടപടികള്‍ ആരംഭിച്ചപ്പോള്‍ സ്ഥലം വിറ്റാലും വായ്പാ കുടിശ്ശിക തീര്‍ക്കാനാവില്ലെന്ന് മനസ്സിലാക്കി. 4,30,069 രൂപയാണ് പലിശ ഉള്‍പ്പെടെയുള്ള കുടിശ്ശിക. പരാതിക്കാരന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴിയോ തുക തവണകളായി അടയ്ക്കാനുള്ള സൗകര്യമോ നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പില്‍ നിന്നു പാര്‍ട്ട്‌ടൈം ജീവനക്കാരനായി വിരമിച്ച പെരുങ്കടവിള സ്വദേശി ജി സോമന്‍ വാഴകൃഷി ചെയ്യാനാണ് എസ്ബിഐ ബാലരാമപുരം ശാഖയില്‍ നിന്നു 50,000 രൂപ വായ്പയെടുത്തത്. കുടിശ്ശിക അടയ്ക്കാത്തതിനാല്‍ ജപ്തി നടപടി തുടങ്ങി. ഒറ്റത്തവണ തീര്‍പ്പാക്കലോ തവണവ്യവസ്ഥയോ പരാതിക്കാരന് അനുവദിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss