|    May 27 Sat, 2017 7:27 pm
FLASH NEWS

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; ബസ് ഡ്രൈവര്‍ ജയില്‍മോചിതനായി

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം:  ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട് ബസ് ഡ്രൈവര്‍ ജയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിന്റെ ഫലമായി മോചിതനായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ എല്‍ദോസിന്റെ അപേക്ഷയില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഇടപെടലിനെത്തുടര്‍ന്നാണു സ്വാതന്ത്ര്യദിനത്തിന്റെ ആനുകൂല്യം നല്‍കി എല്‍ദോസിനെ മോചിതനാക്കിയത്. അംഗപരിമിതനായ പിതാവും ഹൃദ്‌രോഗിയായ അമ്മയും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്നതാണ് എല്‍ദോസിന്റെ കുടുംബം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു തടവുകാരെ ജയില്‍മോചിതരാക്കുന്ന ആനുകൂല്യം തനിക്കുകൂടി ലഭ്യമാക്കണമെന്നായിരുന്നു എല്‍ദോസിന്റെ ഹരജി. തൃശൂര്‍ കോടതിയാണ് എല്‍ദോസിനെ 6 മാസത്തെ വെറും തടവിനു ശിക്ഷിച്ചത്. അഞ്ചുമാസം തടവുശിക്ഷ അനുഭവിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day