|    Mar 26 Sun, 2017 2:52 pm
FLASH NEWS

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; പരാതികള്‍ക്ക് പരിഹാരം

Published : 3rd December 2015 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഉത്തരവിനെ തുടര്‍ന്ന് മൂന്നു പേരുടെ പരാതികള്‍ക്ക് പരിഹാരമായി.
ജല അതോറിറ്റി, ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവിടങ്ങളിലെ പെന്‍ഷന്‍ സംബന്ധിച്ച പരാതിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരേയുള്ള പരാതിയുമാണ് തീര്‍പ്പായത്. ജല അതോറിറ്റിയില്‍നിന്നും 2013ല്‍ പമ്പ് ഓപ്പറേറ്ററായി വിരമിച്ച ഡി അശോക് കുമാര്‍ 5,60,506 രൂപ കമ്മ്യൂട്ട് ചെയ്‌തെങ്കിലും കമ്മ്യൂട്ടേഷന്‍ തുക ലഭിക്കുന്നതിന് മുമ്പ് പെന്‍ഷനില്‍ നിന്നും കമ്മ്യൂട്ടേഷന്‍ തുക കുറയ്ക്കാനാരംഭിച്ചു. കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കമ്മ്യൂട്ടേഷന്‍ തുകയും പെന്‍ഷനില്‍ തെറ്റായി ഈടാക്കിയ തുകയും നല്‍കിയതായി ജല അതോറിറ്റി അറിയിച്ചു.
14 മാസമായി പെന്‍ഷന്‍ ലഭിക്കാത്തിനെ തുടര്‍ന്നാണ് ക്ഷീരകര്‍ഷകരായ എന്‍ രാജയ്യന്‍ എം അപ്പുക്കുട്ടന്‍നായര്‍, ബി തുളസീധരന്‍ നായര്‍ എന്‍ ബേബി എന്നിവര്‍ കമ്മീഷനെ സമീപിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക