|    Oct 21 Sun, 2018 5:42 am
FLASH NEWS

മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി

Published : 12th September 2017 | Posted By: fsq

 

കാട്ടാക്കട: വീടിനോട് ചേര്‍ന്ന സ്ഥലത്ത് മകള്‍ക്ക് വീടു വയ്ക്കാന്‍ മലയിന്‍കീഴ് പഞ്ചായത്ത് അനുമതി നല്‍കുന്നില്ലെന്ന് കാട്ടി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. മലയിന്‍കീഴ് പഴയറോഡ് പുന്നാശ്ശേരി വീട്ടില്‍ കെ രാജമോഹനന്‍ നായരാണ് പരാതിക്കാരന്‍. പരാതിയില്‍ പറയുന്നതിങ്ങനെ: പുന്നശ്ശേരി വീട് സ്ഥിതിചെയ്യുന്നിടത്ത് 1981ല്‍ 34 സെന്റ് നിലം നികത്തിയ വസ്തു വാങ്ങി. അതില്‍ ചെറിയൊരു വീട് കെട്ടി താമസം ആരംഭിച്ചു. 1991ല്‍ മലയിന്‍കീഴ് ഗ്രാമപ്പഞ്ചായത്ത് അനുമതി നല്‍കിയതിനെ തുടര്‍ന്ന് വീട് പുതുക്കി പണിത് കോണ്‍ക്കീറ്റ് ചെയ്തു. ചുറ്റുമതിലും കെട്ടി. കാലാകാലങ്ങളായി പഞ്ചായത്ത് വീട് കരവും വില്ലേജ് കരവും ഒടുക്കി വരുന്നു. 10 വര്‍ഷം മുമ്പ് മകള്‍ക്ക് ഈ 34 സെന്റില്‍ നിന്ന് 10 സെന്റ് സ്ഥലം ധനനിശ്ചയമായി എഴുതി നല്‍കി. മകള്‍ക്ക് സ്വന്തമായി വീട് നിര്‍മിക്കുന്നതിനാണ് പഞ്ചായത്തിനെ സമീപിക്കുന്നത്. പഞ്ചായത്തില്‍ നിന്നു നിര്‍ദ്ദേശിച്ച ആളെ (ലൈസന്‍സി) കൊണ്ട് സ്ഥലം കാണിച്ച് വീട് നിര്‍മിക്കാന്‍ പ്ലാനും സ്‌കെച്ചും വരപ്പിച്ചു. പ്രശ്‌നങ്ങളുടെ തുടക്കം ഇവിടം മുതലാണ് പ്ലാന്‍ വരച്ച് നല്‍കിയ ലൈസന്‍സി 15000 രൂപ ഫീസ് ആവശ്യപ്പെട്ടു. എന്നാല്‍ 800 സ്‌ക്വയര്‍ ഫിറ്റ് വീടിന്റെ പ്ലാനിന് ഇത്രയും തുക തരാനില്ലെന്ന് പറഞ്ഞപ്പോള്‍ ലൈസന്‍സി നല്‍കിയ വിവരം 10000 രൂപ പഞ്ചായത്തിന് നല്‍കണം. 5000 രൂപ കൊണ്ടാണ് ബാക്കി കാര്യങ്ങള്‍ ചെയ്യാനെന്ന് പറഞ്ഞു. തുകയുടെ തര്‍ക്കത്തെ തുടര്‍ന്ന് വെറൊരു ലൈസന്‍സിയെ കണ്ട് 2000 രൂപ നല്‍കി പ്ലാന്‍ വരപ്പിച്ച് പഞ്ചായത്തില്‍ നല്‍കി. അപ്പോഴാണ് ജീവനക്കാരുടെ തനി സ്വരൂപം കാണുന്നതെന്നും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ രാജമോഹനന്‍ നായര്‍ വിവരിക്കുന്നത്. പഞ്ചായത്തില്‍ നിന്ന് പറഞ്ഞതനുസരിച്ച് വില്ലേജ്, കൃഷി ഓഫിസ് എന്നിവര്‍ക്കും പരാതി നല്‍കുകയും അവരെത്തി പരിശോധനയ്‌ക്കൊടുവില്‍ കൃഷിയിടമായിരുന്നെങ്കിലും വര്‍ഷങ്ങളായി ഇതു കരഭൂമിയാണ്. ഇവിടെ നില്‍ക്കുന്ന മരങ്ങള്‍ക്ക് 30 വര്‍ഷത്തിലേറെ പഴക്കമുണ്ടാവും. അതിനാല്‍ വീട് നിര്‍മിക്കാവുന്നതാണ്. ഈ രേഖകളുമായി വീണ്ടും പഞ്ചായത്തിലെത്തിയപ്പോള്‍ നല്‍കിയ വിവരം മലയിന്‍കീഴ് പഞ്ചായത്തില്‍ നിന്ന് വീട് നിര്‍മിക്കാന്‍ ഈ വസ്തുവില്‍ അനുമതി തരാനാവില്ല. ആര്‍ഡിഒയ്ക്ക് പരാതി നല്‍കണമെന്നാണ്. കഴിഞ്ഞ രണ്ട് മാസമായി പഞ്ചായത്തില്‍ കയറി ഇറങ്ങിയിട്ടും തന്നോട് കാട്ടുന്നത് കൊടും ക്രൂരതയാണെന്നും രാജമോഹനന്‍നായര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. ഡ്രൈവറായിരുന്ന രാജ്‌മോഹനന്‍ നായര്‍ക്ക് അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് ചികില്‍സയ്ക്ക് മാത്രം മാസംതോറും നല്ലൊരു തുക വേണ്ടി വരുന്നുണ്ട്. ലൈസന്‍സിയും പഞ്ചായത്തും തമ്മിലുള്ള ഒത്തുകളിയാണ് വീട് നിര്‍മിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നതെന്ന് കാട്ടി മുഖ്യന്ത്രിക്ക് പരാതി നല്‍കാനൊകുങ്ങുകയാണ് രാജ്‌മോഹന്‍നായര്‍. മലയിന്‍കീഴ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം ഇങ്ങനെ: രാജ്‌മോഹന്‍നായരുടെ വീട് സ്ഥിതി ചെയ്യുന്നിടം ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതാണ്. പഞ്ചായത്തിന് വീട് നിര്‍മിക്കാന്‍ അനുമതി നല്‍കാനാവില്ല. ആര്‍ഡിഒയുടെ പരിഗണനയിലിരിക്കുകയാണ്. ലൈസന്‍സിയുമായി പഞ്ചായത്തിന് യാതൊരു ബന്ധവുമില്ലെന്നും സെക്രട്ടറി അജിത് പറഞ്ഞു. 34 വര്‍ഷം മുമ്പ് നിര്‍മിച്ച വീടിന്റെ തൊട്ടടുത്ത് ഒരേ കോംപൗണ്ടില്‍ സ്ഥിതി ചെയ്യുന്നിടമല്ലേ എന്ന ചോദ്യത്തിന് സെക്രട്ടറി വ്യക്തമായ മറുപടി ഇല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss