|    Nov 19 Mon, 2018 8:18 am
FLASH NEWS

മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധം

Published : 31st August 2018 | Posted By: kasim kzm

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്— കോഴിക്കോട്ടെ സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത് ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. എം വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ എസ് ഹരിഹരന്‍, പി ടി ഹരിദാസ്, എം വി കരുണാകരന്‍, അപ്പു ബാലുശ്ശേരി, അഡ്വ. ജോണി സെബാസ്റ്റ്യന്‍, അഡ്വ. മെഹ്‌റൂഫ്— സംസാരിച്ചു. ‘
കോഴിക്കോട്: വരവരറാവു അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതി കണ്‍വീനര്‍ ടി വി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധ ഭരദ്വാജ്, കവി വരവരറാവു, ഗൗതം നാവലാഖ, അരുണ്‍ ഫെറേറ, വെല്‍നണ്‍ ഗൊണ്‍സാല്‍വസ് എന്നിവരെ അകാരണമായി അറസ്റ്റ് ചെയ്തതിലും വീട്ടു തടങ്കലിലാക്കിയതിലും സിഎംപി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അടിയന്തരാവസ്ഥ നാളുകളെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയില്‍ സ്വതന്ത്ര അഭിപ്രായ പ്രകടനത്തെ കൂച്ചുവിലങ്ങിടുന്ന കേന്ദ്ര ഭരണാധികാരികളുടെ ചെയ്തികള്‍ ആരേയും വേദനിപ്പിക്കുന്നതാണ്- നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss