|    Jan 22 Sun, 2017 11:54 pm
FLASH NEWS

മനുഷ്യവിസര്‍ജ്ജ്യം മൂടിയില്ലാത്ത ഓടയില്‍ തള്ളി

Published : 24th September 2016 | Posted By: SMR

കരുനാഗപ്പള്ളി: മൂടിയില്ലാത്ത ഓടയില്‍ മനുഷ്യവിസര്‍ജ്യം തള്ളി. ദുര്‍ഗന്ധം നിമിത്തം നാട്ടുകാര്‍ പൊറുതിമുട്ടി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പുതിയകാവ്-കാട്ടില്‍കടവ് റോഡില്‍ അമൃതാ സ്‌കൂളിന് കിഴക്കുവശം മൂടിയില്ലാത്ത ഓടയിലാണ് സാമൂഹിക വിരുദ്ധര്‍ വണ്ടിയില്‍ കൊണ്ടുവന്ന മനുഷ്യവിസര്‍ജ്യം ഒഴുക്കിവിട്ടത്. ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ വിസര്‍ജ്യം ഓടയില്‍ തള്ളിയതാണെന്ന് ബോധ്യമായത്. ഓടയില്‍ മൂടിയില്ലാത്തതിനാല്‍ ഏറെ സൗകര്യമായി. ഓടയ്ക്ക് മൂടിയിടണമെന്നുള്ള ആവശ്യം വളരെ നാളുകളായി ഉയര്‍ന്നിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് നാട്ടുകാര്‍ക്ക് ഇടയില്‍ പ്രതിഷേധമുണ്ട്. അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ള വീടുകള്‍ക്കും സ്ഥാപനങ്ങളുടെയും മുന്നില്‍ ഓടയ്ക്ക് മൂടിയിട്ടതായും ആക്ഷേപമുണ്ട്. ഓടയില്‍ അറവ് മാലിന്യങ്ങളും തള്ളുന്നത് നിത്യസംഭവമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക