|    Jun 23 Sat, 2018 6:22 am
FLASH NEWS

മനുഷ്യവലയം വന്‍ വിജയമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

Published : 10th January 2017 | Posted By: fsq

 

കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി 27ന് നടക്കുന്ന മനുഷ്യവലയം പരിപാടിയില്‍ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കി വന്‍ വിജയമാക്കണമെന്ന് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അഭ്യര്‍ഥിച്ചു. രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍, പൂര്‍വാഅധ്യാപകര്‍, സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവരെ പരിപാടിയില്‍ അണിനിരത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരുമായി കണ്ണൂര്‍ കലക്ടറേ റ്റില്‍ നടത്തിയ വീഡിയോ കോ ണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 27ലെ മനുഷ്യവലയത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിക്കും. രാവിലെ 10ന് ഓരോ വിദ്യാലയത്തിന് ചുറ്റുമായാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശവുമായി മനുഷ്യവലയം തീര്‍ക്കുക. ക്ലാസുകള്‍ക്ക് മുടക്കമില്ലാതെയാണ് പരിപാടി നടത്തേണ്ടത്. ഇതിന്റെ ഭാഗ മായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങള്‍ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞയെടുക്കും. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ജനകീയ സംരക്ഷണ വലയത്തിലാണെന്ന സന്ദേശം നല്‍കാനാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെല്ലാം തൊട്ടടുത്ത സ്‌കൂളുകളില്‍ ഈ പരിപാടിയില്‍ പങ്കെടുക്ക ണം. വിദ്യാഭ്യാസ മിഷന്റെ ഭാഗമായി സംസ്ഥാന-ജില്ലാ മിഷനുകള്‍ ഇതിനകം രൂപീകരിച്ചിട്ടുണ്ട്. മണ്ഡലം തലത്തില്‍ എംഎ ല്‍എ ചെയര്‍മാനായും പഞ്ചായത്ത് തലത്തില്‍ പ്രസിഡന്റ് ചെയര്‍മാനായും 27നകം സമിതികള്‍ രൂപീകരിക്കണമെന്നും മ ന്ത്രി നിര്‍ദേശിച്ചു. അക്കാദമിക് നിലവാരം അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എം എസ് ജയ, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശന്‍ മഠത്തില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എം ബാബുരാജ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss