|    Jul 21 Sat, 2018 7:45 am
FLASH NEWS

മനുഷ്യര്‍ കരുണയുടെ ഉറവിടമാവണം: ഇ അബൂബക്കര്‍

Published : 6th September 2017 | Posted By: fsq

 

തണ്ണീര്‍ക്കോട്: മനുഷ്യര്‍ മനുഷ്യരാവുകയും  കരുണയുടെ ഉറവിടമാവുകയും ചെയ്യേണ്ട കാലഘട്ടത്തിലാണ് നാം  ജീവിച്ചു  കോണ്ടിരിക്കുന്ന തെന്ന് പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ ദേശിയ ചെയര്‍മാന്‍ ഇ.അബൂബക്കര്‍ ചൂണ്ടിക്കാട്ടി.കൂനംമൂച്ചിയില്‍ മമ്പുറം തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കാണുന്നത് മുസ്ലിം മനുഷ്യര്‍ ഹിന്ദു മനുഷ്യര്‍ ക്രിസ്തീയ മനുഷ്യര്‍ എന്നി തരംതിരിവിലാണ് .  മനുഷ്യര്‍ മനുഷ്യരായി അവരുടെ വേദനകള്‍ പരസ്പരം പങ്കിടുകയും ജാതിയും മതവും നോക്കാതെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കുകയും ചെയ്യേണ്ടതുണ്ട്. രോഗങ്ങളും  ദാരിദ്ര്യവും പ്രയാസങ്ങളും മതങ്ങള്‍ തിരിച്ചല്ല കാണേണ്ടത്്.എല്ലാ മതക്കാര്‍ക്കും അതിന്റെതായ പ്രയാസങ്ങള്‍ ഒരു പോലെയാണെന്നും അബൂബക്കര്‍ പറഞ്ഞു.ട്രസ്റ്റ് ചെയര്‍മാന്‍ ടി.പി.എം.കെ.മൗലവി അദ്ധ്യക്ഷത വഹിച്ചു.അര്‍ഷദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി.പാലിയേറ്റിവ് ജില്ലാ സെക്രട്ടറി പ്രദിപ്, യു റഫീഖ് , കെ.വി അലി ,കബീര്‍ അഹ്‌സനി ,അഷറഫ് പള്ളത്ത് ,എ വി താഹിര്‍  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss