|    Dec 14 Fri, 2018 3:50 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മനുഷ്യനെ ചൊവ്വയിലേക്ക് അയക്കാന്‍ നാസ തയ്യാറെടുക്കുന്നു

Published : 15th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: മനുഷ്യനെ ചൊവ്വയിലേക്ക് അയക്കാനുള്ള പദ്ധതിയുമായി അമേരിക്കന്‍ സ്‌പേസ് ഏജന്‍സി നാസ. അടുത്ത 25 വര്‍ഷത്തിനകം ഇത് ലക്ഷ്യത്തിലെത്തിക്കാനാണ് ശ്രമം. ചൊവ്വാ ദൗത്യത്തിനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചതായി നാസ അറിയിച്ചു.”
ഇത് വലിയൊരു ദൗത്യമാണ്. സാമ്പത്തികമായുള്ള ചെലവ് മാത്രമല്ല. സാങ്കേതികമായും ഒരുപാട് മുന്നേറേണ്ടതുണ്ട്. എല്ലാത്തിലുമുപരി ചൊവ്വയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ മനുഷ്യന് കഴിയണം. 25 വര്‍ഷത്തിനകം എല്ലാം സാധ്യമാവുമെന്നാണ് പ്രതീക്ഷ’. നാസയുടെ വിരമിച്ച ബഹിരാകാശ വൈമാനികന്‍ ടോം ജോണ്‍സ് പറഞ്ഞു. ചൊവ്വയില്‍ മനുഷ്യനെ ഇറക്കാന്‍ വലിയ സാങ്കേതികവിദ്യ ആവശ്യമാണ്. അതിനായുള്ള പണി ഇന്ന് തുടങ്ങിയാല്‍ 25 വര്‍ഷത്തിന് അപ്പുറം സ്വപ്‌നം യാഥാര്‍ഥ്യമാവുമെന്ന് ജോണ്‍സ് കൂട്ടിച്ചേര്‍ത്തു. പദ്ധതിക്ക് ഉദ്ദേശ്യം 7160 കോടി രൂപ ചെലവ് വരുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.
ഇപ്പോഴുള്ള ഏറ്റവും വേഗതയേറിയ ബഹിരാകാശ വാഹനം ഉപയോഗിച്ചാല്‍ തന്നെ ചൊവ്വയിലെത്താന്‍ ചുരുങ്ങിയത് ഒമ്പത് മാസം എടുക്കും. ചൊവ്വയിലെത്തിയാല്‍ തന്നെ അവിടെ ഇറങ്ങാന്‍ ഇപ്പോഴുള്ള സാങ്കേതികവിദ്യ പോരാതെവരും. ചൊവ്വയുടെ മണ്ഡലത്തില്‍ ദീര്‍ഘനേരം ഭാരമില്ലായ്മ അനുഭവപ്പെടുന്നതിനാല്‍ റെറ്റിനയുടെ ഞരമ്പുകളെ പ്രതികൂലമായി ബാധിക്കും. ഇത് കാഴ്ചയ്ക്ക് തിരിച്ചടിയാവും. ഗുരുത്വാകര്‍ഷണം പൂജ്യം ആയതിനാല്‍ എല്ലുകളില്‍ കാല്‍സ്യക്കുറവിനും എല്ലുകളുടെ കനം കുറയുന്നതിനും കാരണമാവുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss