|    Sep 26 Wed, 2018 8:07 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മനുഷ്യനിര്‍മിത ദുരന്തം: പ്രതിപക്ഷം

Published : 31st August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭരണ-പ്രതിപക്ഷ പോര്. ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല.
പ്രളയം മനുഷ്യനിര്‍മിതമാണെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു. ഡാം നിറഞ്ഞതുകൊണ്ടല്ല, മഴ പെയ്തതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന മുഖ്യമന്ത്രിയുടെ വാദം മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ നടുവൊടിക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു. കേരളത്തിലെ പ്രളയത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാന പുനര്‍നിര്‍മാണത്തിനായി ലോകബാങ്കില്‍ നിന്നോ എഡിബിയില്‍ നിന്നോ സര്‍ക്കാരിന് കടമെടുക്കാം. ഇതിനു പ്രതിപക്ഷത്തിന് എതിര്‍പ്പില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഡാം മാനേജ്‌മെന്റില്‍ വീഴ്ചപറ്റിയെന്ന് ഇന്ത്യയിലെ നിരവധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നുവിട്ടു. വേലിയേറ്റസമയത്താണ് പുറത്തുവിട്ട വെള്ളം കടലിലെത്തിയത്. വേലിയിറക്ക സമയത്ത് വെള്ളം തുറന്നുവിടണമെന്ന പ്രാഥമിക പാഠം പോലും മറന്നു.
പ്രളയദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം, ദുരിതാശ്വാസ വിതരണത്തിന് ഭോപാല്‍ മാതൃകയില്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കണം, ദുരിതാശ്വാസ ഫണ്ട് പ്രത്യേക അക്കൗണ്ടില്‍ കൈകാര്യം ചെയ്യണം, കര്‍ഷകകടം എഴുതിത്തള്ളണം, വീടുകളില്‍ കഴിഞ്ഞവര്‍ക്കും ധനസഹായം നല്‍കണം തുടങ്ങിയ പ്രതിപക്ഷ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിച്ചില്ല. കേരളത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനം ജനങ്ങളുടെ വിജയമാണ്. അതില്‍ സര്‍ക്കാര്‍ അഭിമാനിക്കേണ്ടെന്നും പ്രതിപക്ഷം പറഞ്ഞു. പുനര്‍നിര്‍മാണത്തിന് സര്‍ക്കാരിന്റെ ഒരടി മുന്നില്‍ തങ്ങള്‍ ഉണ്ടാവുമെന്നും പ്രതിപക്ഷം അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss