|    Feb 23 Thu, 2017 5:34 pm

മനുഷ്യനിര്‍മിത ചപ്പുചവറുകളുടെ ഉത്ഭവവും തുടര്‍ച്ചയും; പ്രഭാഷണം നടത്തി

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: മനുഷ്യനിര്‍മിത ചപ്പുചവറുകളുടെ ഉത്ഭവത്തിന് ചരിത്രാതീത കാലംതൊട്ടേയുള്ള പഴക്കമുണ്ടെന്ന് ഇംഗ്ലണ്ട്, ഈസ്റ്റ് ആംഗ്ലിയ യൂനിവേഴ്‌സിറ്റി സീനിയര്‍ ലക്ചറര്‍ ഡോ. ടോം ലൈസര്‍സ്.  ചരിത്ര ഗവേഷണ കൗണ്‍സിലും (കെസിഎച്ച്ആര്‍) അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് സ്‌കോളേഴ്‌സും (എബിഎസ്) സംയുക്തമായി സംഘടിപ്പിച്ച മനുഷ്യനിര്‍മിത ചപ്പുചവറുകളുടെ ഉത്ഭവവും തുടര്‍ച്ചയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ധനമന്ത്രി തോമസ് ഐസക് അധ്യക്ഷനായി. മാലിന്യസംസ്‌കാരത്തെ കുറിച്ച്  ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ നമുക്ക് ഇനിയും കഴിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തേക്ക് വലിച്ചെറിയാന്‍ പാകത്തിനുള്ള ഉല്‍പന്നങ്ങളാണ് ജനങ്ങളുടെ കൈകളിലത്തെുന്നത്. അവ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ലോകത്ത് ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ സി എച്ച് ആര്‍ ഡയറക്ടര്‍ പ്രഫ. പി ജെ ചെറിയാന്‍, റിസര്‍ച്ച് ഓഫിസര്‍ ഡോ. പ്രീതാ നായര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക