|    Jan 24 Tue, 2017 6:34 am

മനുഷ്യക്കടത്ത്: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published : 10th October 2016 | Posted By: SMR

തിരുവനന്തപുരം: റിയാദില്‍ വീട്ടുജോലിക്കു കൊണ്ടുപോയി ശാരീരികവും മാനസികവുമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രവാസികാര്യ വകുപ്പും എന്‍ആര്‍ഐ സെല്ലും ഫലപ്രദമായി ഇടപെടാത്തതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
സംഭവം മനുഷ്യക്കടത്താണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തത് അനുചിതമാണെന്നും കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കോട്ടൂര്‍ നെടുവല്‍ വയല്‍ റോഡരികത്ത് വീട്ടില്‍ എസ് ആതിര സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ആതിരയുടെ അമ്മ ശോഭന കഴിഞ്ഞ 9 മാസമായി റിയാദിലാണ്. ട്രാവല്‍ ഏജന്‍സി വഴിയാണ് ശോഭന റിയാദിലെത്തിയത്. വീട്ടുജോലിക്കാണെന്നു പറഞ്ഞ് കൊണ്ടുപോയ ശോഭനയെ ആടു മേയ്ക്കലും ബേക്കറി സാധനങ്ങളുടെ നിര്‍മാണവുമാണ് ഏല്‍പിച്ചത്.
ബേക്കറി ജോലി അറിയാത്തതിനാല്‍ ശോഭനയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു.
ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയ ശോഭനയെ 9 മാസമായി എംബസിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
അമ്മയെ നാട്ടിലെത്തിക്കുന്നതിന് എന്‍ആര്‍ഐ സെല്ലിനും നോര്‍ക്കയ്ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.
പ്രവാസികാര്യവകുപ്പ് സെക്രട്ടറിയും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയും നോര്‍ക്ക സിഇഒയും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ നോട്ടീസില്‍ അറിയിച്ചു. അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക