|    May 24 Wed, 2017 9:28 pm
FLASH NEWS

മനുഷ്യക്കടത്ത്: നാലുപേര്‍ അറസ്റ്റില്‍

Published : 7th August 2016 | Posted By: SMR

റോം: ഇറ്റലിയിലേക്ക് അനധികൃതമായി അഭയാര്‍ഥികളെ അയക്കാന്‍ ശ്രമം നടത്തിയ നാലുപേരെ അറസ്റ്റ് ചെയ്തതായി ഇറ്റാലിയന്‍ പോലിസ് അറിയിച്ചു. ഇറ്റലി, ഹംഗറി, സ്ലോവേനിയ എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ്. ഇറ്റലിയിലെ മിലാന്‍ ആസ്ഥാനമായുള്ള രാജ്യാന്തര മാഫിയയുടെ ഭാഗമാണിവരെന്ന് പോലിസ് അറിയിച്ചു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ യൂറോപ്യന്‍ രാജ്യങ്ങളിലെത്തിക്കുന്നതിനായാണ് മാഫിയ പ്രവര്‍ത്തിക്കുന്നത്.
വര്‍ഷംതോറും അഞ്ചുലക്ഷത്തോളം യൂറോയാണ് അങ്ങിനെ ലാഭമുണ്ടാക്കുന്നതെന്നും പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day