|    Mar 28 Tue, 2017 9:32 pm
FLASH NEWS

മനുഷ്യക്കടത്ത് തടയല്‍: ഇന്ത്യ-യു.എ.ഇ. ധാരണ

Published : 14th April 2016 | Posted By: sdq

uae_india_
ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് തടയുന്നതിനും അതിനെതിരെ പോരാടുന്നതിനും ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധാരണാപത്രം എത്രയും വേഗം ഒപ്പിടും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മനുഷ്യക്കടത്തുമായി, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും കടത്തുമായി ബന്ധപ്പെട്ട കണ്ടെത്തല്‍, രക്ഷപ്പെടുത്തല്‍, നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വര്‍ദ്ധിച്ച ഉഭയകക്ഷി സഹകരണവും ഉറപ്പ് വരുത്തും. മനുഷ്യക്കടത്ത് തടയുന്നതിന് ഇരു രാജ്യങ്ങളിലും മനുഷ്യക്കടത്ത് വിരുദ്ധ സെല്ലുകളും, ദൗത്യസേനകളും രൂപീകരിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day