|    Feb 23 Thu, 2017 7:57 am
FLASH NEWS

മനുഷ്യക്കടത്ത് കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

Published : 25th October 2016 | Posted By: SMR

കൊച്ചി: ആന്ധ്ര സ്വദേശികളെ വ്യാജരേഖ ചമച്ച് അനധികൃതമായി വിദേശത്തേ—ക്കു കടത്തിവിട്ട കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ കായംകുളം സ്വദേശി ജോര്‍ജ് ജോണ്‍, സബ് ഇന്‍സ്‌പെക്ടര്‍ എസ് ബിനോയ് (38), വനിതാ സബ് ഇന്‍സ്‌പെക്ടര്‍ മുട്ടട സ്വദേശി അനിത, ട്രാവല്‍ ഏജന്റ് തിരുവനന്തപുരം സ്വദേശി ലിവിങ്സ്റ്റണ്‍ എന്നിവര്‍ക്കെതിരേയാണ് സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് സി എം സലീം ശെയ്ഖ് എറണാകുളം സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികള്‍ക്കെതിരേ അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഗൂഢാലോചനയുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആന്ധ്ര സ്വദേശികളായ 12 പേരെ പോലിസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് വിദേശത്തേ—ക്കു കടത്തിവിട്ടുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ആറുപേരെ സിബിഐ കുറ്റപത്രത്തില്‍ ഒഴിവാക്കി.
2011 ജനുവരി 19നാണ് സംഭവം. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്ന ജോര്‍ജ് ജോണിന്റെ ഒത്താശയോടെയാണ് മനുഷ്യക്കടത്ത് നടത്തിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ എസ് ബിനോയ്, വനിതാ സബ് ഇന്‍സ്‌പെക്ടര്‍ അനിത എന്നിവരുടെ പങ്കും അന്വേഷണത്തില്‍ പുറത്തുവന്നു.
തിരുവനന്തപുരം സ്വദേശിയായ ട്രാവല്‍ ഏജന്റ് ലിവിങ്സ്റ്റണുമായി ഗൂഢാലോചന നടത്തി ഇതുവരെ 20 പേരെ അനധികൃതമായി കടത്തിവിട്ടതായും സിബിഐ കണ്ടെത്തി. സമാനമായ മറ്റൊരു കേസില്‍ സിവില്‍ പോലിസ് ഓഫിസര്‍ എ പി അജീബ്, സബ് ഇന്‍സ്‌പെക്ടര്‍ എസ് സാംജിത്ത്, ട്രാവല്‍ ഏജന്റുമാരായ പി എ നിയാസ്, സി എച്ച് സഫീര്‍, എ എസ് പരീത് എന്നിവര്‍ക്കെതിരേ സിബിഐ മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക