|    Aug 21 Mon, 2017 5:40 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മനില കാസിനോ ആക്രമണം : പ്രതിയെ തിരിച്ചറിഞ്ഞു

Published : 5th June 2017 | Posted By: fsq

 

മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ ചൂതാട്ടകേന്ദ്രം അഗ്നിക്കിരയാക്കി 36 പേരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞതായി പോലിസ്. ചൂതാട്ടത്തിലൂടെ കടംകയറിയ ജെസ്സി ജാവിയര്‍ കാര്‍ലോസ് എന്ന ഫിലിപ്പീന്‍സ് പൗരനാണ് അക്രമിയെന്നും ഇയാള്‍ ‘തീവ്രവാദി’യല്ലെന്നും പോലിസ് പറഞ്ഞു. ആക്രമണം നടത്തിയത് ഇയാള്‍ ഒറ്റയ്ക്കാണെന്ന് കരുതുന്നതായി മനില പോലിസ് മേധാവി ഓസ്‌കാര്‍ അല്‍ബയാല്‍ദി പറഞ്ഞു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് കാര്‍ലോസിന്റെ മൃതദേഹം ഹോട്ടല്‍മുറിയില്‍ കണ്ടെത്തിയത്. ചൂതാട്ടത്തിലൂടെ കാര്‍ലോസിന് വന്‍ കടബാധ്യതയുണ്ടായതായി ബന്ധു പറഞ്ഞു. റിസോര്‍ട്ട് വേള്‍ഡിലെ ചൂതാട്ടകേന്ദ്രത്തില്‍ പ്രവേശിച്ച് വെടിയുതിര്‍ത്തതിനു പിന്നാലെ ഹോട്ടലിലെ ഗെയ്മിങ് മുറി അഗ്നിക്കിരയാക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക