|    Sep 19 Wed, 2018 2:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മനശ്ശാസ്ത്രജ്ഞന്‍ കെ എസ് ഡേവിഡ് അന്തരിച്ചു

Published : 25th August 2018 | Posted By: kasim kzm

കൊച്ചി: പ്രമുഖ മനശ്ശാസ്ത്രജ്ഞന്‍ ഡോ. കെ എസ് ഡേവിഡ് (70) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11.20ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു. സംസ്‌കാരം ഇന്നലെ രവിപുരം ശ്മശാനത്തി ല്‍ നടത്തി.
1947 നവംബര്‍ 20ന് കുന്നംകുളത്ത് കോലാടി സൈമണിന്റെയും ലില്ലി സൈമണിന്റെയും മകനായി ജനനം. ബോംബെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് മാനസികാരോഗ്യ വിഷയത്തില്‍ ബിരുദാനന്തരബിരുദം നേടി. മദ്രാസ് ലൊയോള കോളജില്‍ അസിസ്റ്റന്റ് പ്രഫസറായി. ദീര്‍ഘകാലം എറണാകുളം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സിന്റെ ഡയറക്ടറായിരുന്നു. 10 വര്‍ഷം എറണാകുളം സിറ്റി ആശുപത്രിയില്‍ സൈക്കോ തെറാപ്പിസ്റ്റായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss