|    Oct 20 Sat, 2018 2:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മനക്കല്‍ കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

Published : 20th September 2017 | Posted By: fsq

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു പുതിയ മേല്‍ശാന്തിയായി പാലുവായ് ഇടവഴിപ്പുറത്ത് മനക്കല്‍ കൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഇന്നലെ ഉച്ചപൂജയ്ക്കു ശേഷം നമസ്‌കാര മണ്ഡപത്തിലെ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച നറുക്കില്‍ നിന്നു നിലവിലെ മേല്‍ശാന്തി പള്ളിശ്ശേരി മനക്കല്‍ മധുസൂദനന്‍ നമ്പൂതിരിയാണു പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി താമറ്റൂര്‍ നാരായണന്‍ നമ്പൂതിരിയില്‍ നിന്നാണു നിയുക്ത മേല്‍ശാന്തി പൂജാവിധികള്‍ സ്വായത്തമാക്കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള മേല്‍ശാന്തി തിരഞ്ഞെടുപ്പിനായി 2007 മുതല്‍ ഇദ്ദേഹം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആദ്യമായാണു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാവുന്നത്. പ്രായപരിധി അനുസരിച്ച് ഇദ്ദേഹത്തിന്റെ അവസാനത്തെ അവസരത്തിലായിരുന്നു ഇന്നലെ നറുക്കുവീണത്. പിതൃസഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിട്ടുണ്ട്. പിതാവ്: പരേതനായ പരമേശ്വരന്‍ നമ്പൂതിരി. മാതാവ്: ഷൊര്‍ണ്ണൂര്‍ ആനാറി മനക്കല്‍ ദേവകി അന്തര്‍ജനം. ഭാര്യ: സുജാതാ അന്തര്‍ജനം ചാവക്കാട് അമൃതാ സ്‌കൂളില്‍ ഓഫിസ് ക്ലാര്‍ക്കായി ജോലി ചെയ്യുന്നു. ഏകമകന്‍ ശ്രീരാഗ്. കൊല്ലം അമൃത കോളജില്‍ എംഎസ്‌സി വിദ്യാര്‍ഥി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss