|    Jul 16 Mon, 2018 4:27 am
FLASH NEWS

മനക്കപ്പടിയില്‍വീടിനു നേരെ നടന്ന കല്ലേറില്‍ ദുരൂഹത

Published : 11th September 2017 | Posted By: fsq

 

ആലങ്ങാട്: ഇന്നലെ പുലര്‍ച്ചെ കരുമാലൂര്‍ മനക്കപ്പടിയില്‍ വീടിനുനേരെ നടന്ന കല്ലേറില്‍ ദുരൂഹതയേറുന്നു. വടക്കേക്കരയില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ട കേസിലെ പ്രതിക്കു മര്‍ദ്ദനമേറ്റ സ്ഥലത്തിനുസമീപമുള്ള വീടിനാണ് പുലര്‍ച്ചെ കല്ലേറുണ്ടായത്. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് സാക്ഷിപറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി എസ്ഡിപി ഐയുടെ പേരില്‍ ഒരു കടലാസും പതിച്ചിരുന്നു. സാമാന്യബുദ്ധിക്കു പോലും നിരക്കാത്ത ഈ പ്രവര്‍ത്തി എസ്ഡിപി ഐയല്ല ചെയ്തതെന്നും എസ്ഡിപി ഐയെ കരിവാരിതേയ്ക്കാന്‍ മറ്റാരൊ  ചെയ്തതാണെന്നും പറയുന്നു.  ഈ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എസ്ഡിപി ഐ കളമശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് സി എസ് ഷാനവാസ് ആലുവ വെസ്റ്റ് പോലിസില്‍ പരാതി നല്‍കി. ഈ ശ്രമത്തിനുപിന്നില്‍ മുതലെടുപ്പു നടത്താനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമമാണെന്ന് ആശങ്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss