|    Sep 26 Wed, 2018 6:09 am
FLASH NEWS

മനം നിറയെ സ്വപ്‌നങ്ങളുമായി അവര്‍ ജീവിതപങ്കാളിയെ തേടിയെത്തി

Published : 5th February 2018 | Posted By: kasim kzm

സ്വന്തം പ്രതിനിധി

കോഴിക്കോട്: വിവാഹവും ദാമ്പത്യജീവിതവും സ്വപനമായി അവശേഷിക്കുന്ന അംഗപരിമിതരും ഭിന്നശേഷിക്കാരുമായ ആയിരത്തോളം പേര്‍ അവരുടെസ്വപനങ്ങള്‍  ഇറക്കിവച്ചു. താല്‍പര്യമുള്ളവരോട് വിവാഹ സങ്കല്‍പ്പങ്ങള്‍ പങ്കുവച്ചു. നൂറുകണക്കിന് ഇണകളുടെവിവാഹ നിശ്ചയത്തിനും വേദിയൊരുങ്ങി. സാമ്പത്തികശേഷിയും ഉന്നത ജോലിയുമുള്ളവരും സാധാരണക്കാരുംഅക്കൂട്ടത്തിലുണ്ടായിരുന്നു. വിവിധമതസ്ഥരായിരുന്നുഅവര്‍. ഐഎസ്എമ്മിന് 50 വര്‍ഷം പൂര്‍ത്തിയായസന്ദര്‍ഭത്തി ല്‍ അംഗപരിമിതരും ഭിന്നശേഷിക്കാരുമായ യുവതിയൂവാക്കള്‍ക്ക്‌വേണ്ടിഎബിലിറ്റി ഫൌണ്ടേഷന്‍ ഫോര്‍ഡിസേബിള്‍ഡുംവേറ്റു നിക്കാഹ്‌ഡോട്ട്‌കോമുംഫോക്കസ്ഇന്ത്യയുംസംയുക്തമായാണ് പൊരുത്തം 2018’ എന്ന പേരി ല്‍ഇണകളെകണ്ടെത്താനുള്ള വേദിയൊരുക്കിയത്. വ്യത്യസ്തകഴിവുകളുംവ്യത്യസ്ത പരിമിതരുമായവിവിധ മതസ്ഥരുമായചെറുപ്പക്കാര്‍അവര്‍ക്ക് അനുയോജ്യരായഇണകളെകാണുകയും തിരഞ്ഞെടുക്കുകയുംചെയ്ത അപൂര്‍വ സംഗമത്തിനാണ് ജെഡിറ്റി കാംപസ് സാക്ഷ്യംവഹിച്ചത്. വേറ്റുനിക്കാഹിന്റെവെബ്‌സൈറ്റില്‍ നേരത്തെ രജിസ്റ്റര്‍ചെയ്തവരാണ് മനസ്സമ്മതം പരിപാടിയില്‍ പങ്കെടുത്തത്. ആയിരത്തിലേറെ പേര്‍ നേരത്തെ രജിസ്റ്റര്‍ചെയ്തിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്യാത്ത പലരുംഎത്തിയതിനാല്‍ഇവര്‍ക്കും ഇണകളെ കണ്ടെത്താന്‍ സൗകര്യംഒരുക്കി. ഫോക്കസ് ഇന്ത്യയുടെ നേതൃത്വത്തില്‍ ജെഡിറ്റിയില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംഘാടകസമിതി മുപ്പതോളം ക്ലാസ്മുറികളും 60 കൗണ്ടറുകളുമാണ്ഒരുക്കിയത്. കാഴ്ചയും കേള്‍വിയും പൂര്‍ണമായ ചലനശേഷിയുമില്ലാത്ത നൂറുകണക്കിന് ചെറുപ്പക്കാരുടെകൈയും കാതും കണ്ണും കാലുമായി മുന്നൂറോളം പരിശീലനം ലഭിച്ച വോളന്റിയര്‍മാരുണ്ടായിരുന്നുഇവരെസഹായിക്കാന്‍.  ഇതിനായി സന്നദ്ധരായ 400 പേര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. ആയിരത്തോളം ചെറുപ്പക്കാര്‍ പങ്കെടുത്ത ഇണകളെ കണ്ടെത്താനുള്ള പൊരുത്തം ചരിത്രത്തില്‍ ഇടം പിടിക്കുന്ന അപൂര്‍വംവേദിയായി. മുന്നൂറോളം ഭിന്നശേഷിക്കാര്‍ പങ്കെടുത്ത അമേരിക്കയില്‍ നടന്ന പരിപാടിയാണ്ഇതിനുമുമ്പ് ഇണകളെ കണ്ടെത്തുന്ന ഏറ്റവും വലിയ വേദിയായി ചരിത്രത്തില്‍രേ ഖപ്പെടുത്തിയിരുന്നത്. മംഗല്യസ്വപനങ്ങള്‍ക്ക് നിറം പകര്‍ന്ന സംഘാടകര്‍ക്ക്അവര്‍ മനംനിറഞ്ഞ് നന്ദി പറഞ്ഞു. അവരുടെകൂടെവന്നവരുടെ മിഴികള്‍സന്തോഷാശ്രു പൊഴിച്ചു. ഐഎസ്എമ്മിന്റെ 50ാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പൊരുത്തം ഭിന്നശേഷിക്കാര്‍ക്കായുള്ള വിവാഹആലോചനാ സംഗമം സംഘടിപ്പിച്ചത്.സംഗമംകേരള ജംഇയ്യത്തുല്‍ഉലമവര്‍ക്കിംങ്ങ് പ്രസിഡന്റ്‌സി പി ഉമര്‍സുല്ലമിഉദ്ഘാടനം ചെയ്തു. എബിലിറ്റി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി അധ്യക്ഷതവഹിച്ചു. കെ പിഹംസജൈസല്‍, എന്‍ എം അബ്ദുല്‍ജലീല്‍മാസ്റ്റര്‍, എം കെഅബ്ദുറസാഖ്, ഡോ. അബ്ദുല്‍അഹദ്മദനി, പിഅബ്ദുനാസര്‍, ഐഎസ്എംവൈസ് പ്രസിഡന്റ് പ്രൊഫ. ഇസ്മാഈല്‍കരിയാട്, എബിലിറ്റി ഫൌണ്ടേഷന്‍ സെക്രട്ടറിമുസ്തഫ മദനി, എ കെയാസര്‍, ഹാരിസ്അരൂര്‍, ഫോക്കസ്ഇന്ത്യ ചെയര്‍മാന്‍ പ്രൊഫ. യു പി യഹ്‌യാ ഖാന്‍ മദനി, അഡ്വ. യൂനുസ്‌സലീംകോനാരി, ബഷീര്‍ അഹമ്മദ്, അബ്ദുല്‍അസീസ്, പി സുഹൈല്‍സാബിര്‍, പരപ്പനങ്ങാടിശേഷിസെക്രട്ടറിഅബ്ദുല്‍കരീം, എം പി ഗഫൂര്‍, ഫോക്കസ്ഇന്ത്യ ജനറല്‍സെക്രട്ടറിശുക്കൂര്‍കോണിക്കല്‍, ഡോ. പി സി അന്‍വര്‍, അബ്ദുല്‍ ജലീല്‍ പരപ്പനങ്ങാടി, ടി പി തസ്‌ലിം സംസാരിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ആലോചനാ സംഘമത്തിന്റെആദ്യപരിപാടിയാണ് ഇന്നലെ നടന്നത്. കൂടുതല്‍രജിസ്‌ട്രേഷന്‍ വന്നതിനാല്‍ മുസ്‌ലിംവിഭാഗത്തില്‍ നിന്നുള്ളവരുടെ വിവാഹാലോചനാ സംഗമത്തിനാണ്് ജെഡിറ്റി ഇന്നലെ വേദിയായത്. ഏപ്രില്‍ 5, 10 തിയ്യതികളില്‍ഒരുങ്ങുന്ന അടുത്ത ഘട്ടത്തില്‍ ഭിന്നശേഷിക്കാരായ ഹൈന്ദവ, ക്രൈസ്തവ വിവാഹാലോചനക്ക് വേദിയൊരുങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss