|    Jun 23 Fri, 2017 9:14 pm
FLASH NEWS

മധ്യ വയസ്‌കനെ കൊന്ന് കുഴിച്ചിട്ട സംഭവം: അന്വേഷണം ഊര്‍ജിതമാക്കി

Published : 31st October 2016 | Posted By: SMR

ഹരിപ്പാട്: മധ്യ വയസ്‌കനെ കൊന്ന് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ മണ്‍കൂനയില്‍ കുഴിച്ചിട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ചെട്ടികുളങ്ങര പേള തട്ടക്കാട്ട് തെക്കതില്‍ ശിവശങ്കറിന്റെ മൃതദേഹമാണ് തൃക്കുന്നപ്പുഴ ജങ്ഷന് വടക്കുവശം നിര്‍മാണ ത്തിലിരിക്കുന്ന കടമുറിക്കുള്ളി ല്‍ മണ്‍ കൂനയില്‍ കുഴിച്ചുമൂടിയ നിലയില്‍ കാണപ്പെട്ടത്. തൃക്കുന്നപ്പുഴ ആറാട്ടുപുഴ ഭാഗങ്ങളില്‍ രണ്ട് വര്‍ഷമായി തോട്ടിപ്പണി ചെയ്തിരുന്ന ആളാണ് മരിച്ചത്. കൂടെ ജോലിചെയ്തിരുന്ന സുകുമാരനാണ് കൊലയാളിയെന്നാണ് പോലിസിന് ലഭിച്ച വിവരം. ഇയാള്‍ക്കെതിരെ തൃക്കുന്നപ്പുഴ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതി ജില്ല വിട്ടതായി സൂചനയില്‍ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൊബൈല്‍ ഫോ ണ്‍ ഉപയോഗിക്കാത്തതും ബന്ധുക്കളുമായി ബന്ധമില്ലാത്തതും പ്രതിയിലേക്ക് പോലിസിന് എത്തിച്ചേരാന്‍ തടസമാണ്. പ്രതിയ്ക്കായി പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒന്നിച്ച് ജോലി ചെയ്തിരുന്ന ശിവശങ്കരനും  സുകുമാരനും മുരുകനും സംഭവ ദിവസം രാത്രി ഒന്നിച്ച് മദ്യപിച്ചു. തുടര്‍ന്ന് ശിവശങ്കരനും സുകുമാരനും തമ്മില്‍ പണം വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച തര്‍ക്കം കൈയ്യേറ്റത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മുരുകനാണ് വെളുപ്പിനെ മൂന്നുമണിയോടെ തൃക്കുന്നപ്പുഴ പോലിസ് സ്‌റ്റേഷനില്‍ എത്തി കൊലപാതകത്തെപ്പറ്റി അറിയിക്കുന്നത്. സുകുമാരനാണ് കൊല നടത്തിയതെന്ന് മുരുകന്‍ പോലിസിനോട് പറഞ്ഞു. വിവരമറിഞ്ഞ് പോലിസ് എത്തുമ്പോള്‍ മൃതദേഹം മണ്ണില്‍ മൂടിയ നിലയിലായിരുന്നു. പ്രതിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987069, 0479 2416626, 0479 2482026, 9497980294 നമ്പരുകളില്‍ വിവരം അറിയിക്കണമെന്ന് പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക