|    May 29 Mon, 2017 3:58 am
FLASH NEWS

മധ്യസ്ഥതയ്ക്കില്ല: കുഞ്ഞാലിക്കുട്ടി

Published : 10th August 2016 | Posted By: SMR

തിരുവനന്തപുരം: കെ എം മാണി മുന്നണി വിട്ട സാഹചര്യത്തില്‍ മധ്യസ്ഥതയ്ക്കില്ലെന്ന് മുസ്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിലേക്ക് തിരിച്ചുവരില്ലെന്നു പറഞ്ഞാണ് മാണി പോയത്. അതിനാല്‍തന്നെ മധ്യസ്ഥ ചര്‍ച്ച എന്നത് അപ്രസക്തമാണ്. മാണിയെ യുഡിഎഫിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കില്ല. വിഷയത്തില്‍ മുസ്‌ലിംലീഗിന് വ്യക്തമായ നിലപാടുണ്ടെങ്കിലും ഇപ്പോള്‍ പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ തിരികെക്കൊണ്ടുവരാന്‍ കുഞ്ഞാലിക്കുട്ടി മധ്യസ്ഥത വഹിക്കുമെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടു  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാണിയുടെ തീരുമാനം ശരിയോ തെറ്റോ എന്നു പറയാനില്ല. അവര്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മുന്നണിവിട്ട ഉടന്‍ മാണിക്കെതിരേ പറയാന്‍ ലീഗില്ല.  മാണിയെ യുഡിഎഫില്‍ തിരിച്ചുകൊണ്ടുവരാന്‍ ചര്‍ച്ച നടക്കുന്നില്ല. എന്നാല്‍, ഭാവിയില്‍ ചര്‍ച്ച ഉണ്ടായേക്കാം. ലീഗിനും കേരളാ കോണ്‍ഗ്രസ്സിനും സ്വന്തം കാര്യം നോക്കാന്‍ അറിയാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day