|    Jul 23 Mon, 2018 3:25 pm
FLASH NEWS

മധ്യവയസ്‌ക്കന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത് കൊലപാതകമാണെന്ന് സംശയം

Published : 15th September 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്: കരിമ്പയില്‍ വാനാപകടത്തില്‍പെട്ട മധ്യവയസ്‌കന്റെ മരണത്തില്‍ ദുരൂഹത. ഇടക്കുര്‍ശ്ശി മുട്ടിക്കല്‍ കണ്ടം കളത്തില്‍ കുന്നേല്‍ പരേതനായ കെ വി വര്‍ഗീസിന്റെ മകന്‍ ജോസി(55) നെയാണ് കഴിഞ്ഞ തിങ്കളാഴ്ച പറക്കലടി ഭാഗത്ത് കനാലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് സ്‌കൂട്ടറും കിടന്നിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. മരണത്തെ സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കെയാണ് ഇത് കൊലപാതകമെന്ന സംശയം ബലപ്പെട്ടു വരുന്നത്.മരിച്ച ജോസിന്റെ ഒരു ബന്ധുവിനെതിരെയാണ് ആരോപണം ഉയരുന്നത്. വര്‍ഷങ്ങളായി സ്വിറ്റ്‌സര്‍ലാന്റിലായിരുന്ന ജോസ്  നിരവധി പേര്‍ക്ക് പണം കടം കൊടുത്തിരുന്നു. ഇത്തരത്തില്‍ ഒരു ബന്ധുവിനും പണം നല്‍കിയതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും നിരന്തരം കലഹത്തിലേര്‍പ്പെട്ടിരുന്നതായി സമീപവാസികള്‍ മൊഴി നല്‍കി. സഭവം നടന്ന ദിവസം ഓട്ടോ ഓടിച്ചിരുന്ന ബന്ധുവിന് പിറകെ സ്‌ക്കൂട്ടറുമായി ചെന്ന ജോസ് പറക്കല്ലടി ഭാഗത്ത് നിര്‍ത്തി ഇയാളുമായി കലഹിച്ചിരുന്നതായി സാക്ഷിമൊഴി ലഭിച്ചെന്നാണ് വിവരം. ഇതാണ് മരണം കൊലപാതകമെന്ന് സംശയിക്കുന്നു.ത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഇതുസംബന്ധിച്ച് കല്ലടിക്കോട് പോലിസ് അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss