|    Oct 18 Wed, 2017 4:55 pm
FLASH NEWS
Home   >  Kerala   >  

മധ്യവയസ്‌ക്കന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

Published : 2nd August 2017 | Posted By: mi.ptk

കുറ്റിയാടി: ഹൃദയസ്തംഭനം മൂലം മരണപ്പെട്ട മധ്യവയസ്‌ക്കന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി പരാതി. മൊകേരി വട്ടപ്പറമ്പില്‍ മീത്തല്‍ ശ്രീധരന്‍ (46) ന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.  സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളതായി സൂചനയുണ്ട്. ഭാര്യ ഗിരിജ, ഇവരുടെ മാതാവ് ദേവി എന്നിവരടക്കം മൂന്ന്‌പേരാണ്  കസ്റ്റഡിയിലുള്ളത് എന്നാണ് സൂചന.
മൂന്നാഴ്ച മുമ്പാണു ശ്രീധരനെ സ്വവസതിയില്‍ പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുകയും ചെയ്തു. സംസ്‌ക്കാര ചടങ്ങുകള്‍ക്കിടയില്‍ മൃതദേഹം കുളിപ്പിക്കുമ്പോള്‍ മൃതദേഹത്തിന്റെ കഴുത്തിലും കാലിലും കണ്ട പാടുകള്‍ നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിരുന്നു. ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ഇതരസംസ്ഥാന തൊഴിലാളി നാട്ടില്‍ നിന്നും അപ്രത്യക്ഷമായതാണു ദുരൂഹത വര്‍ദ്ധിപ്പിച്ചത്.
ഈ ദമ്പതികള്‍ക്ക് നാലു വയസുള്ള ഒരു മകന്‍ മാത്രമാണുള്ളത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന യുവാവിനു വേണ്ടി കുറ്റിയാടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൃതദേഹം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക