|    Oct 22 Sun, 2017 5:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മധ്യവയസ്‌കന്‍ താമസസ്ഥലത്ത് തലയ്ക്കടിയേറ്റു മരിച്ചു

Published : 11th August 2016 | Posted By: SMR

കുറ്റിപ്പുറം: വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മധ്യവയസ്‌കനെ തലയ്ക്കടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടി പാലക്കടത്തില്‍ സൈതാലിയുടെ മകന്‍ മുഹമ്മദ് സിദ്ധീഖ്(50)ആണ് മരിച്ചത്. ഇയാളുടെ കൂടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി നടരാജന്‍ എന്ന രാമസ്വാമിയെ കാണാതായിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് ഇവര്‍ താമസിക്കുന്ന കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫിസിനു സമീപത്തെ അലിബാവയുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മുഹമ്മദ് സിദ്ധീഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഹമ്മദ് സിദ്ധീഖും നടരാജനും മാസങ്ങളായി ഇവിടെയാണ് താമസിച്ചിരുന്നത്. ഇരുവരും ചൊവാഴ്ച രാത്രിയില്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയതായി പരിസരവാസികള്‍ പറഞ്ഞു.
മുഹമ്മദ് സിദ്ധീഖിന്റെ തലയില്‍ അടിയേറ്റ പാടുകളുണ്ട്. തമിഴ്‌നാട് സ്വദേശിയായിരുന്ന മുഹമ്മദ് സിദ്ധീഖ് 25 വര്‍ഷം മുമ്പാണ് കുറ്റിപ്പുറത്തെത്തിയത്. കുറ്റിപ്പുറത്തുനിന്ന് വിവാഹം കഴിച്ച ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. വര്‍ഷങ്ങളായി ഭാര്യവീട്ടുകാരുമായി പിണങ്ങിയ സിദ്ധീഖ് ഭാര്യയേയും മക്കളെയും ഒഴിവാക്കിയാണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്. കുറ്റിപ്പുറം എസ്‌ഐ പ്രദീപ്കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക