|    Aug 20 Mon, 2018 4:19 pm
FLASH NEWS

മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് സൂചന

Published : 4th August 2018 | Posted By: kasim kzm

പത്തനാപുരം:മധ്യവയസ്‌കനെ വാടകവീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന.
പത്തനാപുരം നെടുംപറമ്പ് പുത്തൂക്കുന്ന് ഏലായില്‍ വാടകയ്ക്ക് താമസിക്കുന്ന അഞ്ചല്‍ സ്വദേശി രാജനെ( 45)യാണ് കഴിഞ്ഞ മാസം 24ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ നോക്കുമ്പോള്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നുവെന്നാണ് ഭാര്യ നാട്ടുകാരെ അറിയിച്ചത്.
പോലിസില്‍ നല്‍കിയ മൊഴിയും ഇതു തന്നെയായിരുന്നു. നാട്ടുകാരില്‍ ചിലരുടെ സംശയത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യയെയും രാജന്‍ ആത്മഹത്യ ചെയ്ത വിവരം പോലിസിലറിയിച്ച യുവാവിനെയും വിശദമായ മൊഴി രേഖപ്പെടുത്താനെന്ന പേരില്‍ പത്തനാപുരം പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം ചെയ്തതായി മൊഴി നല്‍കിയയതായാണ് വിവരം.
മദ്യലഹരിയിലായിരുന്ന രാജനെ ഭാര്യയും യുവാവും ചേര്‍ന്ന് ശ്വാസം മുട്ടിച്ചുകൊന്ന ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് സമ്മതിച്ചതായാണ് വിവരം.
വല്ലപ്പോഴും മാത്രം വീട്ടില്‍ വരുമായിരുന്ന രാജന്‍ ഭാര്യയുമായി നിരന്തരം കലഹമുണ്ടാകുമായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു. മൃതദേഹത്തിന്റെ കാല്‍ തറയില്‍ മുട്ടിനിന്നിരുന്നതും തലേന്ന് രാത്രി ഏറെ വൈകിയും രാജനും ഭാര്യയും തമ്മില്‍ കലഹിച്ചിരുന്നതായ പരിസരവാസികളുടെ മൊഴിയും പോലിസിന്റെ സംശയത്തിന് കാരണമായി. ഇരുവരും പോലിസ് കസ്റ്റഡിയിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss