|    Mar 29 Wed, 2017 7:15 am
FLASH NEWS

മധ്യവയസ്‌കനെ കൊലപ്പെടുത്തിയ സംഭവം: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Published : 12th November 2015 | Posted By: SMR

തൃശൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കാനയില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ ജീവപര്യന്തം കഠിനതടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുന്നംകുളം അടുപ്പൂട്ടി സ്വദേശി ദശനന്ദനനെയാണ് ശിക്ഷിച്ചത്. കുന്നംകുളം കാണിപ്പയ്യൂര്‍ സ്വദേശി കളരിക്കല്‍ വീട്ടില്‍ ശിവനെ പ്രതി ദശനന്ദന്‍ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ശിവനെ മുഖത്ത് കരിങ്കല്ല് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് കുന്നംകുളം ബൈജു തിയ്യേറ്ററിന് സമീപമുള്ള കാനയുടെ സ്ലാബില്‍ തല കുരുക്കിയാണ് കൊലപ്പെടുത്തിയത്. 2013 മെയ് 15നായിരുന്നു സംഭവം. ഏക ദൃക്‌സാക്ഷി മാത്രമാണ് കേസിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി ബിനു വര്‍ഗീസ് കാച്ചപ്പിള്ളി ഹാജരായി. നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍ വിനായകറാവു ആണ് ശിക്ഷ വിധിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day