|    May 21 Mon, 2018 4:35 pm
FLASH NEWS

മധ്യവയസ്‌കനെ കഴുത്തിനു മുറിവേറ്റ നിലയില്‍ കണ്ടെത്തി

Published : 12th May 2018 | Posted By: kasim kzm

മൂവാറ്റുപുഴ: മധ്യവയസ്‌ക്കനെ പുരയിടത്തില്‍ കഴുത്തിനു മുറിവേറ്റ നിലയില്‍ കണ്ടെത്തി. മാറാടി പുല്‍പറമ്പ് കൊന്നയ്ക്കാ ല്‍ ഉണ്ണികൃഷ്ണന്‍ (44)നെയാണ് ഇന്നലെ രാവിലെ ആറോടെ വീടിനു സമീപത്തെ പുരയിടത്തില്‍ കണ്ടെത്തിയത്.
കഴുത്ത് മുറിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും സമീപത്തു നിന്നും പോലിസ് കണ്ടെടുത്തു. രക്തം വാര്‍ന്ന് അവശനിലയില്‍ കിടന്ന ഉണ്ണികൃഷ്ണനെ നാട്ടുകാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നാലുവര്‍ഷം മുമ്പ് ഭാര്യ മരിച്ചിരുന്നു. ഭാര്യയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നതിനു സമീപത്താണ് ഉണ്ണികൃഷ്ണനെയും കഴുത്തിനു മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലിസ് നായയും വിരടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss